/indian-express-malayalam/media/media_files/uploads/2017/02/srk-baahubali-2.jpg)
ബാഹുബലിയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ എല്ലാവരേയും കുഴപ്പിച്ച ചോദ്യമായിരുന്നു എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന്. അതിനുളള ഉത്തരവുമായി ബാഹുബലി 2 എത്തുന്നു എന്നത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വാർത്തയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇതിലും വലിയ ചോദ്യം ബോളിവുഡ് താരം ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോ എന്നതാണ്.
പ്രഭാസിന്റെയും റാണ ദഗ്ഗുബതിയുടെയും മധ്യസ്ഥനായി ഷാരൂഖ് എത്തുമെന്ന് വരെ ഊഹാപോഹങ്ങൾ പരന്നിരുന്നു. ഊഹങ്ങൾക്കെല്ലാം വിരാമമിട്ട് ബാഹുബലി ടീം തന്നെ രംഗത്തെത്തി. ഷാരൂഖ് തങ്ങളുടെ ചിത്രത്തിൽ ഉണ്ടാവുന്നത് സന്തോഷമുളള കാര്യമാണെന്നും ആർക്കാണ് അതില്ലാതെ വരികയെന്നും ടീം ചോദിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ അതൊരു ഗോസിപ്പ് മാത്രമാണെന്ന് ബാഹുബലി ടീം ട്വീറ്റ് ചെയ്‌തു.
14, 2017We would have loved to have @iamsrk in our movie ! Who wouldn't ? But unfortunately it's a rumour! Not true ! #Baahubali2
— Baahubali (@BaahubaliMovie)
We would have loved to have @iamsrk in our movie ! Who wouldn't ? But unfortunately it's a rumour! Not true ! #Baahubali2
— Baahubali (@BaahubaliMovie) February 14, 2017
ഷാരൂഖ് ചിത്രത്തിന്റെ ഭാഗമായെത്തുന്നില്ലെന്ന് വ്യക്തമാക്കിയ പ്രഭാസ് ഇത്തരം ഗോസിപ്പുകൾ തന്നെ ബാധിക്കുകയല്ല സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു. ബാഹുബലിയിൽ വില്ലൻ വേഷത്തിലെത്തുന്ന റാണ അതിഥി വേഷത്തിൽ ഷാരൂഖ് ഇല്ലെന്ന് പറഞ്ഞു. ബാഹുബലിയുടെ ലോകം വ്യത്യസ്‌തമാണെന്നും അതിൽ അതിഥി താരങ്ങളില്ലെന്നും റാണ വ്യക്തമാക്കി.
ഈ വർഷം ഏപ്രിൽ 28നാണ് ബാഹുബലി: ദി കൺക്ലൂഷൻ എന്ന ബ്രഹ്മാണ്ഡ ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us