Latest News

ബാഹുബലിക്കായി നാലല്ല, ഏഴു വർഷം വരെ നൽകുമായിരുന്നെന്ന് പ്രഭാസ്

ബാഹുബലി ചിത്രീകരണത്തിനിടയിൽ മറ്റ് താരങ്ങൾ വിവിധ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും പ്രഭാസ് മാത്രം വേറൊരു ചിത്രവും ഏറ്റെടുത്തിരുന്നില്ല

prabhas, baahubali

“രാജമൗലിയുടെ ബാഹുബലിയ്‌ക്ക് വേണ്ടി നാല് വർഷത്തിൽ കൂടുതൽ സമയം നൽകുമായിരുന്നു. ഈ പ്രൊജക്‌ടിനായി ഏഴ് വർഷം വരെ സമർപ്പിക്കാൻ ഞാൻ തയാറായിരുന്നെന്ന്” പ്രഭാസ്. ബാഹുബലി 2വിന്റെ തമിഴ് ഭാഗത്തിന്റെ ഓഡിയോ റിലീസിനിടെയാണ് പ്രഭാസ് ഇക്കാര്യം പറഞ്ഞത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ധനുഷാണ് ഓഡിയോ പ്രകാശനം ചെയ്‌തത്.

രണ്ടാമതൊന്ന് ചിന്തിക്കാതെ തന്റെ ജീവിതത്തിലെ ഏഴ് വർഷം വരെ രാജമൗലിയുടെ ബാഹുബലിക്കായി നൽകുമായിരുന്നെന്നും പ്രഭാസ് പറഞ്ഞു. നാല് വർഷം നീണ്ട് നിന്ന ഷൂട്ടിങ്ങായിരുന്നു ബാഹുബലിയുടേത്. ഇതിനിടയിൽ മറ്റ് താരങ്ങൾ വിവിധ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും പ്രഭാസ് മാത്രം വേറൊരു ചിത്രവും ഏറ്റെടുത്തിരുന്നില്ല. ബാഹുബലിയിലെ പ്രധാന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും പ്രഭാസ് ചിത്രത്തിലെത്തുന്നുണ്ട്. ക്ഷമയോടെ കാത്തിരിക്കുന്നതിന് തന്റെ ഫാൻസിന് നന്ദി പറയാനും പ്രഭാസ് മറന്നില്ല.

പ്രഭാസിനെ പോലെ ഇത്രയും അർപ്പണ ബോധമുളള ഒരു നടനെ താൻ കണ്ടിട്ടില്ലെന്ന് സംവിധായകൻ എസ്.എസ്.രാജമൗലി പറഞ്ഞു. ഒരു കഥാപാത്രത്തിനായി മൂന്ന് വർഷത്തിൽ കൂടുതൽ ചെലവഴിക്കാൻ തയാറുളള ഒരു നടനെ എനിക്ക് കാണിച്ചു തരൂവെന്നാണ് രാജമൗലി പറഞ്ഞത്. ഛത്രപതി എന്ന സിനിമയ്ക്ക് ശേഷമാണ് ഞങ്ങളിരുവരും ഇത്രയും അടുത്തത്. എന്റെ സുഹൃത്തായതിൽ ഞാൻ പ്രഭാസിന് നന്ദി പറയുന്നു- രാജമൗലി പറഞ്ഞു. ബാഹുബലി ടീമിന്റെ ഭാഗമായിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ഏതൊരു അവാർഡിനെക്കാളും ഈ സിനിമയുടെ ഭാഗമായത് പ്രാധാന്യമുളളതായി കാണുന്നുവെന്നും തമന്ന പറഞ്ഞു.

സിനിമാ പ്രേമികളെല്ലാം ആകാംഷ പൂർവം കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം വരവിനായി. മഹിഷ്‌മതിയുടെ കഥ പറഞ്ഞ ബാഹുബലിയുടെ ആദ്യ ഭാഗം ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയാണ് അവസാനിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്നത് ഇതുവരെ ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടുക ബാഹുബലി ദി കൺക്ളൂഷനിലൂടെയാണ്. ഇതിനെല്ലാം ഉത്തരം ലഭിക്കുക ഏപ്രിൽ 28നാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Baahubali 2 not four i would have given seven years for ss rajamouli baahubali says prabhas

Next Story
സൈനികരുടെ കുടുംബത്തെ സഹായിക്കാൻ മൊബൈൽ ആപ്; ചടങ്ങിൽ വികാരീധനായി അക്ഷയ്akshay kumar, bollywood, actor, bharath ke veer
The moderation of comments is automated and not cleared manually by malayalam.indianexpress.com