scorecardresearch

റിലീസിന് മണിക്കൂറുകൾ മാത്രം; ബാഹുബലി 2 വിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

ബാഹുബലി 2 വിന്റേതെന്നു പറഞ്ഞുളള രണ്ടു മിനിറ്റ് ദൈർഘ്യമുളള വിഡിയോയാണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്

ബാഹുബലി 2 വിന്റേതെന്നു പറഞ്ഞുളള രണ്ടു മിനിറ്റ് ദൈർഘ്യമുളള വിഡിയോയാണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
bahubali 2, prabhas, ss rajamouli

തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബാഹുബലി 2 വിന്റെ ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ട്. ബാഹുബലി 2 വിന്റേതെന്നു പറഞ്ഞുളള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചില തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisment

അതേസമയം, ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ട ആരോ ഒരാൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ബാഹുബലി 2 വിന്റേതെന്നു പറഞ്ഞുളള രണ്ടു മിനിറ്റ് ദൈർഘ്യമുളള വിഡിയോയാണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്. ബാഹുബലി ചിത്രത്തിലെ യുദ്ധരംഗത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നതെന്നാണ് വിവരം.

bahubali 2, prabhas, ss rajamouli ബാഹുബലി 2 വിന്റേതെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ എഡിറ്റിങ് സമയത്ത് ചില ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ഒരു ഗ്രാഫിക് ഡിസൈനര്‍ അന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർന്നതായുളള വാർത്ത പരക്കുന്നത്.

2015ലാണ് എസ്.എസ്.രാജമൗലി ചിത്രം ബാഹുബലി തിയേറ്ററിലെത്തിയത്. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യമുയർത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിരശീല വീണത്. അന്ന് മുതലുളള കാത്തിരിപ്പാണ് ബാഹുബലി ദി കണക്ളൂഷനായി. ഏപ്രിൽ 28നാണ് ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്തുക. രാജ്യത്താകമാനം 9,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങുന്നത്.

Bahubali The Conclusion Bahubali 2

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: