ഇന്ത്യയിലെ എല്ലാ ബോക്സ്ഓഫിസ് റെക്കോർഡുകളെയും തകർത്തിരിക്കുകയാണ് ബാഹുബലി 2. ചിത്രത്തിന്റെ സംവിധായകൻ എസ്.എസ്.രാജമൗലി ഉൾപ്പെടെയുളള ബാഹുബലി 2 വിനെ അഭിനന്ദനങ്ങൾ മൂടുകയാണ് ചലച്ചിത്രലോകം. ആയിരം കോടി ക്ലബിനു പിന്നാലെ ചിത്രം 1500 കോടി ക്ലബിലുമെത്തിയിരുന്നു. എന്നാൽ ഇക്കാര്യം സമ്മതിക്കാൻ സംവിധായകൻ അനിൽ ശർമ തയാറല്ല. സണ്ണി ഡിയോളും അമീഷ പട്ടേലും മുഖ്യകഥാപാത്രങ്ങളായെത്തിയ ‘ഗദ്ദാർ: ഏക് പ്രേം കഥ’ സിനിമയുടെ സംവിധായകനാണ് അനിൽ ശർമ. 1500 കോടിയിലധികം കളക്ഷൻ നടിയ ബാഹുബലി 2 സത്യത്തിൽ ഒരു റെക്കോർഡുകളെയും തകർത്തിട്ടില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ അനിൽ പറഞ്ഞത്.

Read More: 21 ദിവസം കൊണ്ട് 1500 കോടി ക്ലബിലെത്തി ബാഹുബലി 2 വിന്റെ വിജയഗാഥ

”ഒരു പ്രത്യേക സമയത്തെ മാത്രം കാര്യമാണിത്. 2001 ൽ ‘ഗദ്ദാർ: ഏക് പ്രേം കഥ’ റിലീസ് ചെയ്ത സമയത്തും ഇതുപോലൊരു സമയം ഉണ്ടായിരുന്നു. അന്ന് 265 കോടിയാണ് ചിത്രം നേടിയത്. ഇന്നത്തെ കണക്ക് വച്ചു നോക്കിയാൽ ഇത് 5000 കോടിയാണ്. നല്ല ചിത്രങ്ങൾ വരുമ്പോൾ റെക്കോർഡുകൾ തകർക്കപ്പെടും. ബാഹുബലിയെക്കുറിച്ചാണെങ്കിൽ ഇതുവരെ ഒരു റെക്കോർഡും സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. 2001 ൽ 265 കോടിയുടെ ബിസിനസാണ് ഗദ്ദാർ ഉണ്ടാക്കിയത്. അന്ന് 25 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇന്നത്തെ കണക്ക് നോക്കിയാൽ ചിത്രം 5000 കോടി നേടി. ബാഹുബലി 2 വിന് 1500 കോടി എത്താൻ മാത്രമാണ് കഴിഞ്ഞത്. അതിനാൽതന്നെ ഒരു റെക്കോർഡും ബാഹുബലി തകർത്തിട്ടില്ല”. അനിൽ പറഞ്ഞു.

gadar ek prem katha, sunny deol

റിലീസ് ചെയ്ത് 21 ദിവസം കൊണ്ടാണ് ബാഹുബലി 2 ചിത്രംം 1500 കോടി ക്ലബിലെത്തിയത്. ഇന്ത്യയിൽനിന്നും 1227 കോടിയും വിദേശത്തുനിന്നും 275 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽതന്നെ കളക്ഷൻ റെക്കോർഡുകളിൽ ബാഹുബലി 2 പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. ആദ്യദിനം 121 കോടി രൂപയാണ് ഇന്ത്യയിൽനിന്നും ചിത്രം വാരിക്കൂട്ടിയത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപ ചിത്രം നേടിയെടുത്തു. മാത്രമല്ല പല കളക്ഷൻ റെക്കോർഡുകളും ചിത്രം തകർത്തിരുന്നു. ആമിർ ഖാൻ ചിത്രമായ ദംഗലിന്റെയും സൽമാൻ ഖാൻ ചിത്രമായ സുൽത്താന്റെയും ആദ്യ ആഴ്ച കളക്ഷൻ റെക്കോർഡുകളും ബാഹുബലി 2 മറികടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ