ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പല റെക്കോർഡുകളും തകർത്ത് ഇപ്പോഴും മുന്നേറുകയാണ് എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2. ബോക്സ് ഓഫിസിൽ ചിത്രം ഇതിനോടകം 1700 കോടി നേടിക്കഴിഞ്ഞു. നിരവധി പേർ ഒന്നിലധികം തവണ സിനിമ കണ്ടുകഴിഞ്ഞു. എന്നാൽ ബാഹുബലി 2 വിൽ വലിയൊരു അബദ്ധം സംഭവിച്ചിട്ടുണ്ട്. ആരും ഇതുവരെ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല.

സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു രംഗത്തിലാണ് ഈ തെറ്റ് സംഭവിച്ചത്. ബല്ലാല ദേവയ്ക്ക് (റാണ ദഗുബാട്ടി) ദേവസേനയെ (അനുഷ്ക ശർമ) വിവാഹം ആലോചിച്ച് ബല്ലാലദേവയുടെ വാൾ ശിവഗാമി (രമ്യ കൃഷ്ണൻ) കുണ്ഡല രാജ്യത്തേക്ക് കൊടുത്തുവിടുന്ന രംഗം ആരും മറക്കാനിടയില്ല. വാളുമായി ദൂതൻ മന്ത്രി കുണ്ഡല രാജ്യത്ത് എത്തുന്നു.

bahubali 2, bahubali mistake

കുണ്ഡല രാജ്യത്തെത്തിയ ദൂതൻ സദസിൽവച്ച് ദേവസേനയെ തന്റെ മകന്റെ വധുവാക്കാൻ രാജമാതാ ശിവഗാമി ആഗ്രഹിക്കുന്നതായി പ്രഖ്യാപിക്കുന്നു.

bahubali 2, bahubali mistake

രംഗത്തിൽ ഒരാൾ വാളും കയ്യിലേന്തി മന്ത്രിയുടെ പുറകിലായി നിൽക്കുന്നുണ്ട്.

bahubali 2, bahubali mistake

ഇനിയാണ് ഈ രംഗത്തിലെ തെറ്റ് എന്താണെന്ന് മനസ്സിലാകുക. ഈ സമയത്ത് ഒരു തൂണിനു പുറകിൽനിന്ന് കട്ടപ്പ (സത്യരാജ്) ഇതെല്ലാം കേൾക്കുന്നുണ്ട്.

bahubali 2, bahubali mistake

ബാഹുബലിയുടെ വാളാണ് ശിവഗാമി കൊടുത്തു വിട്ടതെന്നാണ് കട്ടപ്പ ചിന്തിക്കുന്നത്. ഇതദ്ദേഹം സ്വയം പറയുന്നുമുണ്ട്. എന്നാൽ ബാഹുബലി എപ്പോഴും തന്റെ വാൾ കൂടെ കൊണ്ടുനടക്കാറാണ് പതിവ്. പിന്നെ എങ്ങനെയാണ് ശിവഗാമി കൊടുത്തുവിട്ടത് ബാഹുബലിയുടെ വാളാണെന്ന് കട്ടപ്പ ചിന്തിച്ചത്? കുണ്ടല രാജ്യത്ത് എത്തിയ ബാഹുബലി എതിരാളികളെ അരിഞ്ഞു വീഴ്ത്തിയത് തന്റെ വാൾ ഉപയോഗിച്ചാണെന്ന് കട്ടപ്പയ്ക്ക് അറിയാം.

bahubali 2, bahubali mistake

ഇനി കട്ടപ്പയെ വിട്ടേക്കാം. സ്വന്തം കൈവശം വാൾ ഉളളപ്പോൾ ശിവഗാമി മാത കൊടുത്തുവിട്ടത് തന്റെ വാളാണെന്ന് ബാഹുബലി എങ്ങനെയാണ് ചിന്തിച്ചത്?. നിങ്ങളും ഒന്നു ചിന്തിച്ചില്ലേ?

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ