സിനിമ ലോകം കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ആദ്യ പ്രദർശനം യുഎഇയിൽ നടന്നു. ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ള ഒരു സിനിമയോ ആയി ബാഹുബലി രണ്ടാം ഭാഗത്തെ വിലയിരുത്താമെന്നാണ് യുഎഇ,​യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു പറയുന്നത്. ഹാരി പോട്ടർ, ലോഡ് ഓഫ് റിങ്ങ്സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉമൈർ സന്ധു ഉപമിച്ചിരിക്കുന്നത്. ബാഹുബലിയിലെ രണ്ടാം ഭാഗത്തിലെ ഓരോ സെക്കന്റുകളും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ആദ്യ റിവ്യുവിൽ പറയുന്നു.

Read More: റിലീസിനു മുൻപേ ആമിറിന്റെ ദംഗലിന്റെ റെക്കോർഡിനെ മറി കടന്ന് ബാഹുബലി 2

ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും നടൻമാരെല്ലാം അത്യുജ്ജ്വല പ്രകടനമാണ് നായകൻ പ്രഭാസ് കാഴ്ചവെച്ചിരിക്കുന്നത് എന്നും നിരൂപകൻ പറയുന്നു. പ്രഭാസ് മാത്രമല്ല ചിത്രത്തിലെ എല്ലാ നടൻമാരും ഒന്നിനൊന്ന് മികച്ച് പ്രകടനമാണ് പുറത്തെടുത്തത് എന്നും സംവിധായകൻ വലിയൊരു സല്യൂട്ട് അർഹിക്കുന്നു എന്നും നിരൂപകൻ പറയുന്നു. രമ്യ കൃഷ്ണന്റേയും അനുഷ്കയുടെയും ശക്തമായ കഥാപാത്രങ്ങൾ ആസ്വാധകരുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല എന്നും നിരൂപകൻ ഓർക്കുന്നു.

Read More: ബാഹുബലി വരുന്നു ! 9,000 സ്ക്രീനുകളില്‍ കാണാം. രണ്ടാം വരവിൽ തന്നെ റെക്കോർഡ്

ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക ക്ലാസിക്ക് സിനിമകളിൽ ഒന്നായിരിക്കും ബാഹുബലി എന്നാണ് നിരൂപകൻ പറയുന്നത്. ഇന്ത്യയിലെ റിലീസിനേക്കാളും ഒരു ദിവസം മുന്നേയാണ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ തിരക്കഥയേക്കാളും ഒരു പാട് മികച്ചതാണ് രണ്ടാം ഭാഗത്തിലെ തിരക്കഥ എന്നാണ് നിരൂപകൻ കുറിക്കുന്നത്. ചിത്രത്തിലെ ശബ്ദമിശ്രണവും, ഗ്രാഫിക്സുകളും ഒന്നിനൊന്ന് മെച്ചമാണ് എന്നാണ് നിരൂപകൻ അവകാശപ്പെടുന്നത്.

Read More: ബാഹുബലി നാളെ തിയേറ്ററുകളിൽ; ആരാധകരോട് പ്രഭാസിന്റെ ഒരേ ഒരപേക്ഷ

Read More: കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഇവർക്കറിയാം ഉത്തരം

ഒരു ക്ലാസിക്ക് സിനിമ കൂടി ലോകത്തിന് സമ്മാനിച്ച ബാഹുബലിയുടെ സംവിധായകൻ രാജമൗലിയെ വാനോളം പുകഴ്ത്തിയാണ് ഉമൈർ സന്ധു തന്രെ റിവ്യു അവസാനിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ