scorecardresearch
Latest News

റഹ്മാനും ബാഹുബലി 2 കണ്ടു; 2000 കോടി കടക്കുമെന്ന വാക്കുകൾക്ക് നന്ദി അറിയിച്ച് രാജമൗലി

കാൻ ഫിലിം ഫെസ്റ്റിവലിൽനിന്നും മടങ്ങിയെത്തിയ റഹ്മാൻ ഇന്നലെ രാത്രി ചെന്നൈയിൽ വച്ചാണ് സിനിമ കണ്ടത്

റഹ്മാനും ബാഹുബലി 2 കണ്ടു; 2000 കോടി കടക്കുമെന്ന വാക്കുകൾക്ക് നന്ദി അറിയിച്ച് രാജമൗലി

സംഗീത സംവിധായകൻ എ.ആർ.റഹ്മാനും ബാഹുബലി 2 കണ്ടു. കാൻ ഫിലിം ഫെസ്റ്റിവലിൽനിന്നും മടങ്ങിയെത്തിയ റഹ്മാൻ ഇന്നലെ രാത്രി ചെന്നൈയിൽ വച്ചാണ് സിനിമ കണ്ടത്. ചിത്രം കണ്ട് സന്തോഷവാനായ റഹ്മാൻ ബാഹുബലി ടീമിന് അനുമോദനം അറിയിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെ റഹ്മാന്റെ പോസ്റ്റിന് നന്ദി അറിയിച്ച് എസ്.എസ്.രാജമൗലിയുടെ ട്വീറ്റുമെത്തി.

”ചെന്നൈയിൽ ബാഹുബലി 2 കണ്ടിറങ്ങിയതേയുളളൂ. ചിത്രം ബോക്സ്ഓഫിസിൽ 2000 കോടിയോ അതിലധികോ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് ലോകത്തിനു മുന്നിൽ വാതായനങ്ങൾ തുറന്നിട്ടതും ഒരു പുതിയ വ്യക്തിത്വം നൽകിയതും നിങ്ങളാണ്”റഹ്മാന്റെ പോസ്റ്റ്. റഹ്മാന്റെ പോസ്റ്റിനു രാജമൗലി നന്ദി അറിയിച്ചു. റഹ്മാന്റെ അനുമോദനം വളരെ സ്പെഷലാണെന്നായിരുന്നു രാജമൗലിയുടെ വാക്കുകൾ.

തന്റെ പുതിയ ചിത്രമായ സംഘമിത്രയുടെ പ്രൊമോഷനുവേണ്ടിയാണ് റഹ്മാൻ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. സംഘമിത്രയുടെ സംവിധായകൻ സുന്ദർ.സി, ആർട് ഡയറക്ടർ സാബു സിറിൽ, അഭിനേതാക്കളായ ശ്രുതി ഹാസൻ, ജയം രവി, ആര്യ എന്നിവർക്കൊപ്പമാണ് റഹ്മാനും എത്തിയത്.

”ബാഹുബലി പോലൊരു ചിത്രം ഒരുക്കാൻ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർ ഏതാനും വർഷങ്ങളായി ശ്രമിക്കുകയായിരുന്നു. എന്നാൽ രാജമൗലി ടീമിനു മാത്രമാണ് അതിന് കഴിഞ്ഞത്. ഇത്തരമൊരു ചിത്രമൊരുക്കാൻ ഇതിനു മുൻപ് പല ശ്രമങ്ങളും ഉണ്ടായി. പക്ഷേ അവയൊക്കെ പരാജയപ്പെട്ടുവെന്നും” കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ റഹ്മാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജമൗലിയുടെ വലിയൊരു ആരാധകനാണ് താനെന്നും മഗധീരയിലെ സ്പെഷൽ ഇഫക്ട്സുകൾ തനിക്കേറെ ഇഷ്ടമായെന്നും റഹ്മാൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Baahubali 2 ar rahman watched ss rajamouli film and set a new box office target for it