scorecardresearch

'ലക്ഷ്മി നായരുടെ ധാർഷ്ട്യത്തിനു കുമിളയുടെ ആയുസ്സേയുള്ളൂ'

കോടതിയിൽ നിന്നുത്തരവ്‌ വാങ്ങി നിങ്ങൾക്ക്‌ സമരപന്തലുകൾ പൊളിക്കാം, പക്ഷേ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താൻ നിയമത്തിലൊരു വകുപ്പുമില്ല

കോടതിയിൽ നിന്നുത്തരവ്‌ വാങ്ങി നിങ്ങൾക്ക്‌ സമരപന്തലുകൾ പൊളിക്കാം, പക്ഷേ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താൻ നിയമത്തിലൊരു വകുപ്പുമില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
lekshmi nair, b unnikrishnan

തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ വിമർശനവുമായി സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ രംഗത്ത്. "നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച്‌ ഞാനൊരുവഴിയാക്കിവിടുമെന്ന്" ശഠിക്കുന്ന ധാർഷ്ട്യത്തിന്‌ കുമിളയുടെ ആയുസ്സേയുള്ളൂവെന്നു ലക്ഷ്മി നായർ മനസ്സിലാക്കണമെന്നു ഉണ്ണിക്കൃഷ്ണൻ ഫെയ്സ്ബുക്കിലെഴുതി. കോടതിയിലെ ജയമൊന്നുമൊരു ജയമല്ലെന്നും സത്യത്തിൽ, ഈ ധർമ്മസമരത്തിൽ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നുവെന്നു ഫെയ്സ്ബുക്കിൽ പറയുന്നു.

Advertisment

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പഠിപ്പിക്കുന്ന വിദ്യാർത്ഥികളൊന്നടങ്കം " ഒന്ന് മാറി നിൽക്കൂ" എന്ന് പറയുംമ്പോൾ, ദീപ്തമായ ശാന്തതയോടെ മാറിന്നുകൊണ്ട്‌, " നിങ്ങളൂടെ ഇഷ്ടം നടക്കട്ടെ" എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീർച്ചയായും ആദരവോടെ മാത്രമേ പൊതുസമൂഹം കാണൂ. മറിച്ച്‌‌, "നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച്‌ ഞാനൊരുവഴിയാക്കിവിടുമെന്ന്" ശഠിക്കുന്ന ധാർഷ്ട്യത്തിന്‌ കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് മാഡം ലക്ഷ്മി നായർ മനസ്സിലാക്കണം. കോടതിയിൽ നിന്നുത്തരവ്‌ വാങ്ങി നിങ്ങൾക്ക്‌ സമരപന്തലുകൾ പൊളിക്കാം, കോളേജിന്റെ വാതിലുകൾ തുറന്നിടാം. പക്ഷേ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താൻ നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായർ. കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡം. സത്യത്തിൽ, ഈ ധർമ്മസമരത്തിൽ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു. Your current recipe's gone sour, so stop cooking.

Trivandrum Law Academy B Unnikrishnan Lekshmi Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: