ആസിഫലിയുടെ ബി.ടെക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ടീസര്‍ പുറത്തുവിട്ടത്. ആസിഫലിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.
അപർണ്ണ ബാലമുരളി, നിരഞ്ജന അനൂപ്, അർജുൻ അശോകൻ, ദീപക് പറമ്പോൾ, ഷാനി, സൈജു കുറുപ്, ശ്രീനാഥ് ഭാസി തുടങ്ങിയ യുവ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. നവാഗതനായ മൃദുൽ നായരാണ് ചിത്രത്തിന്റെ സംവിധാനം. മാക്ട്രോ പിക്ചർസാണ് ചിത്രത്തിന്റെ നിർമ്മാണവും വിതരണവും നിർവഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ