scorecardresearch
Latest News

‘മഹാഭാരതം’ ഒരുക്കും, മോഹന്‍ലാല്‍ ഉണ്ടാകുമോ എന്നിപ്പോള്‍ പറയാനാകില്ല: ബി ആര്‍ ഷെട്ടി

ചിത്രത്തിന് ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രൊജക്റ്റിനായി ഞാന്‍ ബിജെപി, ആര്‍എസ്എസ് എന്നിവരുടെ അനുവാദം തേടും. ഇനിയും പ്രശ്നങ്ങള്‍ നേരിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല

Mahabharata, Mahabharata Malayalam Movie, Mahabharata film, Mahabharata serial, Mahabharat film, Mahabharat serial, Mahabharata mohanlal, Mahabharata Randamoozham, Mahabharata M T Vasudevan Nair, Randamoozham film, Randamoozham movie, m t vasudevan nair, m t vasudevan nair books, m t vasudevan nair novels, m t vasudevan nair films, m t vasudevan nair dialogues, m t vasudevan nair movies, m t vasudevan nair mohanlal, b r shetty, Mahabharata Malayalam Movie budget, രണ്ടാമൂഴം, രണ്ടാമൂഴം സിനിമ, രണ്ടാമൂഴം മഹാഭാരതം, മഹാഭാരതം സിനിമ, മഹാഭാരതം മോഹന്‍ലാല്‍, എം ടി വാസുദേവന്‍‌ നായര്‍, എം ടി വാസുദേവന്‍‌ നായര്‍ സിനിമ, എം ടി വാസുദേവന്‍‌ നായര്‍ നോവല്‍, എം ടി വാസുദേവന്‍‌ നായര്‍ കഥകള്‍, എം ടി വാസുദേവന്‍‌ നായര്‍ തിരക്കഥ, എം ടി വാസുദേവന്‍‌ നായര്‍ മോഹന്‍ലാല്‍, എം ടി വാസുദേവന്‍‌ നായര്‍ മഹാഭാരതം, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഭൂമി മലയാളം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് എം ടി വാസുദേവന്‍‌ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ‘മഹാഭാരതം’. എം ടിയുടെ വിഖ്യാതമായ നോവല്‍ ‘രണ്ടാമൂഴ’ത്തിന്റെ സിനിമാ അവലംബമായിരുന്നു ബി ആര്‍ ഷെട്ടി നിര്‍മ്മിക്കാനിരുന്ന ചിത്രം.

എന്നാല്‍ എം ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കോടതി കയറിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. തിരക്കഥ ശ്രീകുമാറിന് നല്‍കില്ല എന്ന എംടിയുടെ വാദം കോടതി അംഗീകരിച്ചതോടെ കേരളം കാത്തിരുന്ന ആ പ്രൊജക്റ്റ്‌ ഗതി മാറിയൊഴുകി. എന്നാല്‍ ഒരിക്കല്‍ നിന്ന് പോയ ‘മഹാഭാരതം’ റിവൈവ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Mahabharata, Mahabharata Malayalam Movie, Mahabharata film, Mahabharata serial, Mahabharat film, Mahabharat serial, Mahabharata mohanlal, Mahabharata Randamoozham, Mahabharata M T Vasudevan Nair, Randamoozham film, Randamoozham movie, m t vasudevan nair, m t vasudevan nair books, m t vasudevan nair novels, m t vasudevan nair films, m t vasudevan nair dialogues, m t vasudevan nair movies, m t vasudevan nair mohanlal, b r shetty, Mahabharata Malayalam Movie budget, രണ്ടാമൂഴം, രണ്ടാമൂഴം സിനിമ, രണ്ടാമൂഴം മഹാഭാരതം, മഹാഭാരതം സിനിമ, മഹാഭാരതം മോഹന്‍ലാല്‍, എം ടി വാസുദേവന്‍‌ നായര്‍, എം ടി വാസുദേവന്‍‌ നായര്‍ സിനിമ, എം ടി വാസുദേവന്‍‌ നായര്‍ നോവല്‍, എം ടി വാസുദേവന്‍‌ നായര്‍ കഥകള്‍, എം ടി വാസുദേവന്‍‌ നായര്‍ തിരക്കഥ, എം ടി വാസുദേവന്‍‌ നായര്‍ മോഹന്‍ലാല്‍, എം ടി വാസുദേവന്‍‌ നായര്‍ മഹാഭാരതം, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
‘മഹാഭാരതം’ പ്രഖ്യാപന വേളയില്‍ ബി ആര്‍ ഷെട്ടി, ശ്രീകുമാര്‍ മേനോന്‍, മോഹന്‍ലാല്‍

ചിത്രത്തിനായി ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഗള്‍ഫ്‌ ന്യൂസിനോട് സംസാരിച്ച ബി ആര്‍ ഷെട്ടി വെളിപ്പെടുത്തി.

“എന്റെ ചിത്രത്തിന് ഒരു പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീകുമാര്‍ മേനോനും എം ടിയും തമ്മിലുള്ള നിയമപ്രശ്നങ്ങളില്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ത്തന്നെ ഞാന്‍ അവരുമായി അകന്നു കഴിഞ്ഞു. പുതിയ പ്രൊജക്റ്റിനായി ഞാന്‍ ബിജെപി, ആര്‍എസ്എസ് എന്നിവരുടെ അനുവാദം തേടും. ഇനിയും പ്രശ്നങ്ങള്‍ നേരിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ പദ്ധതിയിട്ടതു പോലെ അബുദാബിയില്‍ ചിത്രീകരണം നടക്കും,” ബി ആര്‍ ഷെട്ടി പറഞ്ഞു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമസേനനെ മോഹന്‍ലാല്‍ ആയിരിക്കുമോ അവതരിപ്പിക്കുന്നത് എന്ന ചോദ്യത്തിന്, അഭിനേതാക്കളെക്കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ല എന്നും അദ്ദേഹം മറുപടി നല്‍കി.

“അറിയില്ല. അഭിനേതാക്കളെ ഇത് വരെ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ ശ്രദ്ധ ചെലുത്തുന്നത് കഥയ്ക്ക് ആവശ്യമായ ‘അപ്രൂവലുകള്‍’ നേടിയെടുക്കാന്‍ ആണ്.”

ശ്രീകുമാര്‍ മേനോന്റെ ‘മഹാഭാരതം’ സിനിമ ഒരു അടഞ്ഞ അധ്യായമാണ് എന്ന് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ തന്നെ ബി ആര്‍ ഷെട്ടി പറഞ്ഞിരുന്നു.  അതേ സമയം, ഇന്ത്യൻ പൗരാണിക ഇതിഹാസമായ ‘മഹാഭാരതം’ സിനിമയായി കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദുബായിൽ എൻആർഐ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

“എം.ടി.വാസുദേവൻ നായരുടെ തിരക്കഥയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ സമീപിച്ചപ്പോൾ നിർമാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, പിന്നീട് എംടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. കോടതിയിൽ കേസ് നടന്നു വരികയാണ്. അതു കൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടില്ല,” ബി.ആര്‍.ഷെട്ടി അന്ന് പറഞ്ഞു.

 

“ഹിന്ദിയിലെ ‘പത്മാവതി’ സിനിമ പോലെ ഒരു സിനിമയല്ല ലക്ഷ്യം. മികച്ച ഒരു തിരക്കഥയ്ക്ക് മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചർച്ച നടത്തി. ‘മഹാഭാരതം’ സിനിമ ആക്കുക തന്നെ ചെയ്യും,” ബി.ആർ.ഷെട്ടി കൂട്ടിച്ചേര്‍ത്തു.

കരാര്‍ കലാവധി കഴിഞ്ഞിട്ടും ‘രണ്ടാമൂഴം’ സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് സംവിധായകന്‍ ശ്രീകുമാര്‍ മോനോനെ എതിര്‍ കക്ഷിയാക്കി എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് ആദ്യം തടഞ്ഞത് കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് കോടതിയാണ്.   തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ (ആര്‍ബിട്രേറ്റര്‍) നിയോഗിക്കണമെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം.   എന്നാല്‍ ഈ  ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി. തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞുള്ള വിധിയും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

Read More: ശ്രീകുമാര്‍ മേനോന് തിരിച്ചടി: ‘രണ്ടാമൂഴം’ തിരക്കഥ തൊടാനാവില്ലെന്ന് കോടതി

ബ്രഹ്മാണ്ഡ ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ചിത്രം നിർമ്മിക്കാനിരുന്നത്.  ആയിരം കോടിയായിരുന്നു പദ്ധതിയുടെ ബജറ്റ്.

Read More: മോഹന്‍ലാലിന്‍റെ ഭീമസേനനെ ഇന്ത്യ എങ്ങനെ സ്വീകരിക്കും?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: B r shetty eager to revive mahabharat says too early to talk about mohanlal other actors