scorecardresearch

തെലുങ്കിൽ തല നരയ്ക്കാത്ത അയ്യപ്പൻ നായർ; ‘അയ്യപ്പനും കോശിയും’ റീമേക്ക് റിലീസ് തീയതിയുമായി മേക്കിങ് വീഡിയോ

ഭീംല നായിക് എന്നാണ് തെലുങ്കു പതിപ്പിൽ കഥാപാത്രത്തിന്റെ പേര്

Ayyappanum Koshiyum telugu remake, അയ്യപ്പനും കോശിയും തമിഴ് റീമേക്ക്, Rana Daggubati, Prithviraj, പൃഥ്വിരാജ്, pawan kalyan, Rana Daggubati, Vakeel Saab, coronavirus, Pawan Kalyan films, plot, story, telugu film industry,Indian express malayalam, IE malayalam

അടുത്തിടെ മലയാളത്തിൽ നിന്നും ഏറെ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’.

രണ്ട് മനുഷ്യർ തമ്മിലുള്ള ഈഗോയുടെ കഥ പറഞ്ഞ ഈ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ തെലുങ്ക് റീമേക്കിന്റെ റീലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ചൊവ്വാഴ്ച റീലീസ് ചെയ്ത ഒരു മേക്കിങ് വീഡിയോയിലാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അടുത്ത വർഷം മകര സംക്രാന്തി ആഘോഷ സമയത്താണ് റിലീസ് എന്ന് വീഡിയോയിൽ പറയുന്നു.

മലയാളത്തിൽ ബിജു മേനോൻ ചെയ്ത അയ്യപ്പൻ നായർ എന്ന പൊലീസ് കഥാപാത്രമായി തെലുങ്കിൽ സ്ക്രീനിലെത്തുന്നത് പവർസ്റ്റാർ പവൻ കല്യാൺ ആണ്. ഭീംല നായിക് എന്നാണ് തെലുങ്കു പതിപ്പിൽ കഥാപാത്രത്തിന്റെ പേര്.

Read More: ഇന്ദ്രൻസിന്റെ തിളക്കമായ പ്രകടനവുമായി ‘വേലുക്കാക്ക ഒപ്പ് കാ’

മലയാളത്തിൽ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ബിജു മേനോൻ അയ്യപ്പൻ നായരായി എത്തിയതെങ്കിൽ തെലുങ്കിൽ പവൻ കല്യാൺ തല ഒട്ടും നരക്കാതെ പ്രായം അധികം തോന്നാത്ത ലുക്കിലാണ് വരുന്നത്.

റാണ ദഗ്ഗുബാട്ടിയാണ് മലയാളത്തിൽ പൃഥ്വിരാജ് ചെയ്ത കോശി എന്ന കഥാപാത്രമായി വരുന്നത്. തെലുങ്കിൽ ഈ കഥാ പാത്രത്തിന്റെ പേരെന്താണെന്നോ മറ്റ് വിവരങ്ങളോ വീഡിയോയിൽ പറഞ്ഞിട്ടില്ല.

സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെത്തുടർന്ന് നിർത്തിവച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഹിറ്റ് ചലച്ചിത്ര നിർമ്മാതാവ് ത്രിവിക്രം ആണ് സംഭാഷണങ്ങൾ എഴുതിയത്.

ഈ വർഷം ആദ്യം പവൻ കല്യാണ് കോവിഡ് ബാധിക്കുകയും അദ്ദേഹത്തിന്റെ ഫാംഹൗസിൽ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. തന്റെ പുതിയ ചിത്രമായ വക്കീൽ സാബിന്റെ പ്രൊമോഷൻ ചെയ്യുന്നതിനിടെയാണ് താരത്തിന് അണുബാധ പിടിപെട്ടതെന്നായിരുന്നു വിവരം.

Read More: ‘നിങ്ങളുടെ സന്ദേശങ്ങൾ എന്നെ സന്തോഷിപ്പിക്കുന്നു; പറയാൻ വാക്കുകളില്ല;’ നന്ദി പറഞ്ഞ് കെഎസ് ചിത്ര

കഴിഞ്ഞ വർഷം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും.

അയ്യപ്പൻ നായർ എന്ന പൊലീസ് ഓഫീസറും റിട്ടയേർഡ് ഹവിൽദാർ ആയ കോശി കുര്യനും തമ്മിലുള്ള ഈഗോ ക്ലാഷിലൂടെ വികസിക്കുന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടാൻ സാധിച്ചിരുന്നു. ഫെബ്രുവരി ഏഴിന് റിലീസിനെത്തിയ ചിത്രം കൊറോണ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടക്കേണ്ടി വന്നപ്പോഴാണ് തിയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. 50 കോടിയിലേറെ കളക്ഷൻ ചിത്രം നേടിയിരുന്നു. ‘അനാര്‍ക്കലി’ക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ബിജുമോനോന്റെ കരിയറിലെയും ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പൻ നായർ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ayyappanum koshiyum telugu remake pawan kalyan rana daggubati gets a release date