scorecardresearch

'ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ?' മറുപടി നൽകി ഗൗരി നന്ദ

സിനിമാ വിശേഷങ്ങളും ലോക്ക്ഡൗണ്‍ വിശേഷങ്ങളും പങ്കുവയ്‌ക്കുന്നതിനിടെയാണ് അപ്രതീക്ഷിത ചോദ്യമെത്തിയത്

സിനിമാ വിശേഷങ്ങളും ലോക്ക്ഡൗണ്‍ വിശേഷങ്ങളും പങ്കുവയ്‌ക്കുന്നതിനിടെയാണ് അപ്രതീക്ഷിത ചോദ്യമെത്തിയത്

author-image
Entertainment Desk
New Update
'ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ?' മറുപടി നൽകി ഗൗരി നന്ദ

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയാണ് ഗൗരി നന്ദ. സിനിമയിലെ കണ്ണമ്മ എന്ന കഥാപാത്രം തിയേറ്ററിൽ ഏറെ കയ്യടി വാങ്ങിയിരുന്നു. സിനിമാ ജീവിതത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് കണ്ണമ്മ എന്നു ഗൗരി നന്ദ പറയുന്നു. എല്ലാവരും കണ്ണമ്മ എന്നു വിളിക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും ഗൗരി പറഞ്ഞു. ലോക്ക്ഡൗണ്‍ വിശേഷങ്ങൾ പങ്കുവച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന്റെ ഫെയ്‌സ്‌ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് ഗൗരി ഇതു പറഞ്ഞത്.

Advertisment

സിനിമാ വിശേഷങ്ങളും ലോക്ക്ഡൗണ്‍ വിശേഷങ്ങളും പങ്കുവയ്‌ക്കുന്നതിനിടെയാണ് അപ്രതീക്ഷിത ചോദ്യമെത്തിയത്. 'ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനു വളരെ രസകരമായ രീതിയിലാണ് ഗൗരി മറുപടി നൽകിയത്. 'ഇല്ലല്ലോ, ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടില്ല, തേപ്പ് കിട്ടാൻ അവസരമുണ്ടാക്കിയിട്ടില്ല' എന്നു ചിരിച്ചുകൊണ്ട് മറുപടി നൽകുകയായിരുന്നു താരം.

കണ്ണമ്മയെ പോലെ കരുത്തുറ്റ, ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യാനാണു തനിക്കു താൽപര്യമെന്ന് ഗൗരി പറഞ്ഞു. സിനിമ കരിയറിനെ കുറിച്ചും താരം സംസാരിച്ചു. 'അയ്യപ്പനും കോശിയും' വിശേഷങ്ങൾ താരം പങ്കുവച്ചു. പൃഥ്വിരാജിന്റെ കോശി എന്ന കഥാപാത്രത്തെ വിരട്ടുന്ന സീനിനെ കുറിച്ചും ബിജു മേനോനുമായുള്ള കോമ്പിനേഷനെ കുറിച്ചും ഗൗരി സംസാരിച്ചു.

publive-image അയ്യപ്പനും കോശിയും ചിത്രത്തിൽ ബിജു മേനോനൊപ്പം ഗൗരി നന്ദ

ഫെയ്‌സ്‌ബുക്ക് ലൈവിൽ കണ്ണമ്മ (ഗൗരി നന്ദ), വീഡിയോ കാണാം 

കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും തന്റെ ലോക്ക്ഡൗണ്‍ ദിവസങ്ങളെ കുറിച്ചും താരം സംസാരിച്ചു. ഡ്രൈവിങ് ആണ് തന്റെ ഇഷ്‌ട ഹോബിയെന്നും സിനിമ കണ്ടും പുസ്‌തകം വായിച്ചുമാണ് ഇപ്പോൾ സമയം കളയുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Advertisment

publive-image 'ലോഹം' എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഗൗരി നന്ദ

Read Also: പൃഥ്വിരാജിനെ വിറപ്പിച്ച സീൻ! അയ്യപ്പനും കോശിയും ഏറ്റവും പ്രിയപ്പെട്ട കണ്ണമ്മയും; മനസ്സുതുറന്ന് ഗൗരി നന്ദ

സച്ചി സംവിധാനം ചെയ്‌ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയായാണ് ഗൗരി നന്ദ വേഷമിട്ടത്. ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിലെ പൃഥ്വിരാജും കണ്ണമ്മയും തമ്മിലുള്ള സീൻ തിയേറ്ററുകളിൽ ഏറെ കയ്യടി നേടിയിരുന്നു.

Viral Video Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: