‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിലെ വികൃതിപയ്യൻമാരെ അത്ര പെട്ടെന്ന് മറക്കാനാവില്ല. പെണ്‍വേഷം കെട്ടിയെത്തുന്ന രോഹനും മോനപ്പനും കുസൃതികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങളായിരുന്നു. 2000-ൽ പുറത്തിറങ്ങിയ ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രം മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ കുറിച്ചാണ് സംസാരിച്ചത്.

ചിത്രത്തിൽ റോഹനായി എത്തിയത് മഹാരാഷ്ട്ര ബാന്ദ്ര സ്വദേശിയായ റോഹൻ പെയ്ന്റർ ആയിരുന്നു. മോനപ്പന്റെ വേഷം അവതരിപ്പിച്ചത് ആലപ്പുഴ മുഹമ്മ സ്വദേശിയായ പീറ്റർ മാത്യുവും. ഇരുവരുടെയും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

Ayyappantamma Neyyappam Chuttu, Ayyappantamma Neyyappam Chuttu child artist

Ayyappantamma Neyyappam Chuttu, Ayyappantamma Neyyappam Chuttu child artist

ടൊറൊന്റോയിൽ മോഷൻ പിക്ചർ ക്യാമറ അസിസ്റ്റന്റ് ആകാൻ പഠിക്കുകയാണ് റോഹനിപ്പോൾ. സിനിമാ സംബന്ധമായ ജോലികളുമായി ചെന്നൈയിലാണ് പീറ്റർ മാത്യു.

Read more: ഏഴു വർഷങ്ങൾ കൊണ്ട് ‘ദൃശ്യ’ത്തിലെ വില്ലന് വന്ന മാറ്റം; ഈ ചിത്രങ്ങൾ അതിശയിപ്പിക്കും

Ayyappantamma Neyyappam Chuttu, Ayyappantamma Neyyappam Chuttu child artist

പീറ്ററിന്റെ പിതാവായ മാത്യു പോൾ ആയിരുന്നു ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ നിർമാതാവും മാത്യു പോളായിരുന്നു.

Read more: ‘ഡാഡികൂളി’ലെ ഈ വികൃതി പയ്യനെ ഓർമയുണ്ടോ? പുതിയ ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook