Latest News

ഈ മൊട്ട ക്യൂട്ടാ: കാന്‍സര്‍ പോരാട്ടത്തിന്റെ ചിത്രം പങ്കു വച്ച് താഹിറ കശ്യപ്

ഒരിക്കലും മുടി മുഴുവന്‍ പോകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ ഇത് മനോഹരമാണെന്നും നടന്‍ ആയുഷ്മാന്‍ ഖുരാനയുടെ ഭാര്യയായ താഹിറ കശ്യപ്

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ ശ്രദ്ധേയനായ നടനും ഗായകനുമാണ് ആയുഷ്മാന്‍ ഖുരാന. തനിക്ക് സ്തനാര്‍ബുദം ആണെന്ന് വെളിപ്പെടുത്തി നടന്റെ ഭാര്യ താഹിറ കഴിഞ്ഞ വര്‍ഷം ആരാധകരെ ഞെട്ടിച്ചിരുന്നു. ആയുഷ്മാന്‍ ആയിരുന്നു ഭാര്യയുടെ രോഗവിവരം അന്ന് പുറത്തറിയിച്ചത്. ‘താഹിറയുടെ പിറന്നാള്‍ ദിനത്തിലാണ് അവള്‍ക്ക് കാന്‍സറാണെന്നുള്ള റിസള്‍ട്ട് വന്നത്. ഞങ്ങള്‍ക്ക് മുന്നില്‍ രണ്ടു വഴിയാണ് ഉണ്ടായിരുന്നത്. ഒന്ന് ഇതിനെ കുറിച്ച് ഓര്‍ത്ത് കരയുക അല്ലെങ്കില്‍ ഇതിനെ പോസിറ്റിവായി നേരിടുക. ഇതിനെ സന്തോഷകരമായി നേരിടുക എന്നതാണ്‌ ഞങ്ങള്‍ തിരഞ്ഞെടുത്തത്,’ ആയുഷ്മാന്‍ ഖുരാന പറഞ്ഞു.

‘ശരിക്കും റിപ്പോര്‍ട്ട് കിട്ടിയ വൈകുന്നേരം ഞങ്ങള്‍ മന്‍മര്‍സിയാന്‍ എന്ന ബോളിവുഡ് സിനിമ കാണാനാണ് പോയത്. വീട്ടില്‍ പോയിരുന്ന് കരയുന്നതിനേക്കാളും നല്ലത് ഒരു സിനിമയ്ക്ക പോവുന്നതാണെന്ന് ഞങ്ങള്‍ക്ക് തോന്നി. അതു കൊണ്ട് തന്നെ ഞങ്ങള്‍ സിനിമയ്ക്ക് പോയി. പിന്നീട് സന്തോഷത്തോടെ ശസ്ത്രക്രിയയക്ക് വിധേയയാവുകയും ചെയ്തു. ആയുഷ് മാന്‍ പറഞ്ഞു. അന്ന് മുതല്‍ തന്റെ ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ കശ്യപ് ആരാധകരെ അറിയിക്കുന്നുണ്ട്. പ്രചോദനമാകുന്ന ഒട്ടേറെ പോസ്റ്റുകളും തന്റെ ചിത്രങ്ങളും താഹിറ തന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഇന്ന് മറ്റൊരു ചിത്രമാണ് താഹിറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുടി മുഴുവന്‍ പോയി മൊട്ടയായിട്ടുളള ചിത്രമാണ് താഹിറ പോസ്റ്റ് ചെയ്തത്. പുതിയ രൂപം ഇനിയും അടക്കി വെക്കാന്‍ കഴിയില്ലെന്നും ഇത് തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം തരുന്നതായും താഹിറ കുറിച്ചു. ഒരിക്കലും മുടി മുഴുവന്‍ പോകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ ഇത് മനോഹരമാണെന്നും താഹിറ കശ്യപ് പറയുന്നു. ആയുഷ്മാന്‍ ഖുരാനയും ചിത്രത്തില്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘തീക്ഷ്ണതയുളളവള്‍’ എന്നാണ് അദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്.

താഹിറയും ആയുഷ്മാനും അര്‍ബുദത്തിനെതിരെ ഒന്നിച്ച് പോരാടുകയായിരുന്നു. താഹിറയുടെ അവസാന കീമോതെറാപ്പിയുടെ ചിത്രങ്ങളും ആയുഷ്മാന്‍ പോസ്റ്റ് ചെയ്തിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ayushmann khurranas wife shares her bald look for the first time

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com