scorecardresearch

ബോളിവുഡില്‍ ഒരു കുഞ്ഞുചിത്രം അപ്രതീക്ഷിതമായി 100 കോടി ക്ലബ്ബില്‍

വിവാഹപ്രായമെത്തിയ നായകന്‍റെ അമ്മ വീണ്ടും ഗര്‍ഭിണിയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം

വിവാഹപ്രായമെത്തിയ നായകന്‍റെ അമ്മ വീണ്ടും ഗര്‍ഭിണിയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം

author-image
WebDesk
New Update
ബോളിവുഡില്‍ ഒരു കുഞ്ഞുചിത്രം അപ്രതീക്ഷിതമായി 100 കോടി ക്ലബ്ബില്‍

റിലീസ് ചെയ്ത് മൂന്ന് ആഴ്ചക്കുള്ളില്‍ 100 കോടി ക്ലബില്‍ ഇടം നേടി ബോളിവുഡ് ഹാസ്യ ചിത്രം 'ബദായ് ഹൊ. സിനിമ നിരൂപകന്‍ തരണ്‍ ആദര്‍ശ് തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 100.10 കോടിയാണ് ആയുഷ്മാന്‍ ഖുറാന നായകനായെത്തിയ ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍. വെള്ളിയാഴ്ച 2.35 കോടിയും ശനിയാഴ്ച 3.50 കോടിയുമാണ് ചിത്രത്തിന് ബോക്സ് ഓഫീസ് കളക്ഷനായി ലഭിച്ചത്.

Advertisment

അമിത് ശര്‍മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വിവാഹപ്രായമെത്തിയ നായകന്‍റെ അമ്മ വീണ്ടും ഗര്‍ഭിണിയാകുന്നതും തുടര്‍ന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. ആയുഷ്മാന്‍ ഖുറാനയാണ് മധ്യവയസ്കരായ മാതാപിതാക്കളുടെ മകനായെത്തുന്നത്.

പ്രേക്ഷകരുടെ പ്രതികരണം ഏറെ സന്തോഷിപ്പിക്കുന്നതായി നടന്‍ ആയുഷ്മാന്‍ ഖുറാന പറഞ്ഞു. 60 കോടിയെങ്കിലും ചിത്രം നേടുമെന്ന് മാത്രമാണ് താന്‍ പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'ചിത്രീകരണം നടത്തുമ്പോള്‍ ചിത്രം 100 കോടി നേടുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകരുടെ അഭിരുചി ഏറെ പ്രതീക്ഷ പുലർത്തുന്നതാണ്. എന്റെ തിരഞ്ഞെടുപ്പിലും ഞാന്‍ അഭിമാനിക്കുന്നു,' ഖുരാന പറഞ്ഞു.

നീന ഗുപ്തയാണ് 'ബദായ് ഹോ' യില്‍ ആയുഷ്മാന്‍ ഖുറാനയുടെ അമ്മയായി വേഷമിടുന്നത്. 'ദങ്കല്‍' ഫെയിം സന്യ മല്‍ഹോത്രയാണ് ചിത്രത്തിലെ നായിക. സുരേഖ സിക്രി, ഗജരാജ് റാവു, ഷീബ ചദ്ദ എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. പ്രേക്ഷകരിൽ നിന്നും വിമര്‍ശകരില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

Bollywood Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: