ലോക്ക്ഡൗൺ കാലത്ത് ആരാധികയ്ക്കായി ആയുഷ്മാൻ ഖുറാന ചെയ്തത്

അതെ, നമ്മൾ ക്വാറന്റൈനിൽ ആണ്, ലോക്ക്ഡൗണിലാണ്. പക്ഷേ മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള ചെറിയ ചെറിയ അവസരങ്ങൾ നമുക്കെപ്പോഴും കണ്ടെത്താം

ayushmaan khurana

കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക്ഡൗണിലേക്ക് പോയതോടെ ആഘോഷങ്ങളോ പാർട്ടികളോ ഒന്നുമില്ലാതെ വീടുകളിൽ തന്നെ അടച്ചിരിപ്പാണ് ആളുകൾ. തന്റെ ആരാധികയ്ക്കായി ആയുഷ്മാൻ ഖുറാന ചെയ്ത ഒരു സ്നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ആയുഷ്മാന്റെ വലിയൊരു ആരാധികയായ മോണ ഷായുടെ 49-ാം ജന്മദിനമായിരുന്നു ഇന്നലെ. ലോക്ക്ഡൗൺ കാരണം പുറത്തിറങ്ങാനോ ജന്മദിനം സുഹൃത്തുകൾക്കൊപ്പം ആഘോഷിക്കാനോ മോണയ്ക്ക് സാധിച്ചില്ലെങ്കിലും, തന്റെ പ്രിയപ്പെട്ട താരം നൽകിയ പിറന്നാൾ സമ്മാനത്തിന്റെ സന്തോഷത്തിലാണ് മോണ.

മോണയുടെ പെൺമക്കളായ ജാൻവിയും കാവ്യയുമാണ് സോഷ്യൽ മീഡിയ വഴി അമ്മ താങ്കളുടെ വലിയൊരു ആരാധികയാണെന്ന കാര്യം ആയുഷ്മാനെ അറിയിച്ചത്. അമ്മയോട് ജന്മദിനത്തിൽ ഒരാശംസ നേരാവോ എന്നും ജാൻവിയും കാവ്യയും താരത്തോട് അഭ്യർത്ഥിച്ചു.

Read more: വിവാഹത്തിനൊരുങ്ങുമ്പോൾ മണിയെന്നോട് പറഞ്ഞത്; സുഹാസിനി മണിരത്നം പറയുന്നു

“ഇത് അമ്മയുടെ ക്വാറന്റൈൻ കാലത്തെ ജന്മദിനമാണ്. നിങ്ങൾ അമ്മയെ ആശംസിച്ചാൽ അതിലും സ്പെഷ്യൽ ആയ മറ്റൊന്നും ഞങ്ങൾക്ക് നൽകാനില്ല. അമ്മ താങ്കളുടെ സിനിമകളെ സ്നേഹിക്കുന്നു, ഞങ്ങൾ ഞങ്ങളുടെ അമ്മയേയും. ഈ ലോക്ക്ഡൗൺ കാലത്തും ഞങ്ങൾ അമ്മയുടെ ജന്മദിനം സൂപ്പർ സൂപ്പർ സ്പെഷ്യൽ ആക്കാൻ ശ്രമിക്കുകയാണ്,” എന്നായിരുന്നു ആയുഷ്മാനായി കാവ്യയുടെ വാക്കുകൾ.

കാവ്യയുടെയും ജാൻവിയുടെയും ആവശ്യം കേട്ട ആയുഷ്മാൻ ഒരു സർപ്രൈസ് ഗിഫ്റ്റ് തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഗിത്താർ മീട്ടികൊണ്ട് മോണയ്ക്കായി പിറന്നാൾ ഗാനം പാടുന്ന വീഡിയോ ആണ് ആയുഷ്മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

“ഒരു സ്പെഷ്യൽ ജന്മദിനാശംസ. അതെ, നമ്മൾ ക്വാറന്റൈനിൽ ആണ്. അതെ, നമ്മൾ ലോക്ക്ഡൗണിലാണ്. പക്ഷേ മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള ചെറിയ ചെറിയ അവസരങ്ങൾ നമുക്കെപ്പോഴും കണ്ടെത്താം,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ആയുഷ്മാൻ കുറിക്കുന്നത്. “മോണ മാം… ഇത് നിങ്ങൾക്ക് വേണ്ടിയാണ്,” എന്നും താരം പറയുന്നു.

Read more: ഷെഫ് ഡിക്യു തിരക്കിലാണ്; അടുക്കളജോലിയിൽ ഉമ്മച്ചിക്കൊരു കൈസഹായവുമായി ദുൽഖർ

Web Title: Ayushmann khurrana sings birthday song for fan video

Next Story
വിവാഹത്തിനൊരുങ്ങുമ്പോൾ മണിയെന്നോട് പറഞ്ഞത്; സുഹാസിനി മണിരത്നം പറയുന്നുsuhasini maniratnam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express