ഭാര്യ താഹിറയ്‌ക്കൊപ്പമുള്ള 19 വർഷങ്ങൾ ആഘോഷിക്കുകയാണ് നടൻ ആയുഷ്മാൻ ഖുറാന. സംവിധായിക കൂടിയായ ഭാര്യ താഹിറയുടെ രസകരമായ ചിത്രങ്ങളുടെ ഒരു കൊളാഷ് പോസ്റ്റ് ചെയ്തുകൊണ്ടാണ് ഭാര്യയ്ക്ക് ആയുഷ്മാൻ ആശംസകൾ നേർന്നിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്റെ പ്രണയം താഹിറയോട് പറഞ്ഞ ദിവസം ഓർത്തെടുക്കുകയാണ് ആയുഷ്മാൻ.

“അത് 2001 ലായിരുന്നു. ഞങ്ങൾ ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു. പുലർച്ചെ 1.48 ന് ഞാൻ ഫോണിലൂടെ എന്റെ പ്രണയം ഏറ്റുപറഞ്ഞു. ബ്രയാൻ ആഡംസ് എന്റെ സ്റ്റീരിയോയിൽ പാടിക്കൊണ്ടിരുന്നു. ഇൻസൈഡ് ഔട്ട് ആയിരുന്നു ഗാനം. ഇവൾക്കൊപ്പം 19 വർഷമായി. ഉം,” ആയുഷ്മാൻ കുറിച്ചു.

2008 ൽ വിവാഹിതരായ ആയുഷ്മാനും താഹിറയും ബാല്യകാല പ്രണയികളാണ്. ഇപ്പോൾ രണ്ട് കുട്ടികളുണ്ട് – മകൻ വിരാജ്‌വീർ, മകൾ വരുഷ്ക. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ആയുഷ്മാനുമായുള്ള​ ബന്ധം അവസാനിപ്പിക്കണം എന്ന് ചിന്തിച്ച കാലഘട്ടം തനിക്കുണ്ടായിരുന്നു എന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്ന് താഹിറ പറഞ്ഞിരുന്നു.

Read More: നിവിൻ പോളിയുടെ ‘ആക്ഷൻ ഹീറോ ബിജു’വിന് രണ്ടാം ഭാഗം?

“ആയുഷ്മാന്‍ സ്‌ക്രീനില്‍ ചുംബനരംഗങ്ങള്‍ അഭിനയിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു വലിയ തിമിംഗലം ഇരിക്കുന്നത് പോലെയാണ് എനിക്ക് എന്നെക്കുറിച്ചു തന്നെ തോന്നിയത്. ഗര്‍ഭിണിയാകുമ്പോള്‍ ഹോര്‍മോണിന്റെ അളവ് ചാഞ്ചാടിക്കൊണ്ടിരിക്കും. അയാളാണെങ്കില്‍ നല്ല ചുറുചുറുക്കുള്ള യുവാവിനെ പോലെയായിരുന്നു. പെണ്ണുങ്ങളെ പ്രേമിച്ച്, സ്‌ക്രീനില്‍ ചുംബിച്ച് നടക്കുന്ന കാലം. ഞങ്ങള്‍ രണ്ടാളും ചെറുപ്പമായിരുന്നു. എന്നെ കൂടെ കൂട്ടാനുള്ള സമയമോ മനസ്സിലാക്കാനുള്ള ക്ഷമയോ അയാള്‍ക്കുണ്ടായിരുന്നില്ല. ഒന്നിച്ച് ജീവിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അയാള്‍ എന്നെ വഞ്ചിക്കുകയല്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള പക്വത അന്ന് ഞാന്‍ ആര്‍ജിച്ചിരുന്നില്ല. വേര്‍പിരിഞ്ഞാലോ എന്ന് ഞാന്‍ പലതവണ ആലോചിച്ചതാണ്. എന്നാല്‍, ആയുഷ്മാന്‍ അങ്ങനെയായിരുന്നില്ല. എനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. പിന്നെയാണ് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയതും നല്ല സുഹൃത്തുക്കളായി ജീവിക്കാന്‍ തുടങ്ങിയതും.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook