/indian-express-malayalam/media/media_files/uploads/2023/06/Ayisha-OTT.png)
Ayisha OTT
Ayisha OTT: ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'ആയിഷ.' മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ജനുവരി 20 നാണ് റിലീസിനെത്തിയത്. സക്കറിയ നിർമിച്ച ചിത്രത്തിൽ കൃഷ്ണ ശങ്കർ, രാധിക, മോന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പ്രഭുദേവ ചിട്ടപ്പെടുത്തിയ ഗാനരംഗമായിരുന്നു 'ആയിഷ'യിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച ഘടകങ്ങളിലൊന്ന്.
നിലമ്പൂർ ആയിഷ എന്ന കലാകാരിയെ കുറിച്ചാണ് 'ആയിഷ' എന്ന സിനിമ. കേരളത്തിലെ കലയുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ നിലമ്പൂർ ആയിഷക്ക് വിശദീകരണങ്ങൾ ആവശ്യമില്ല. നാടകത്തിലഭിനയിച്ചതിന്റെ പേരിൽ മത മൗലിക വാദികളിൽ നിന്ന് വെടിയുണ്ട ഏൽക്കേണ്ടി വന്ന അവർ കല്ലേറ് കൊണ്ട് മുറിഞ്ഞു ചോര വാർന്ന മുറിവുമായി നാടകം ഒരു നിമിഷം പോലും നിർത്താതെ തന്റെ പ്രകടനം തുടർന്ന കഥയും കേൾക്കാത്തവർ ചുരുക്കം. മറ്റൊരു വേദിയിൽ വച്ചു ഒരാൾ മുഖത്തേക്ക് വീശിയടിച്ചതിനെ തുടർന്ന് അവരുടെ കേൾവി ശക്തിക്കു കുറവ് വന്നിട്ടുണ്ട്. പതിനാറു വയസ് മുതൽ തുടരുന്ന അഭിനയ ജീവിതം ഇന്നും തുടർന്നു കൊണ്ടാണ് നിലമ്പൂർ ആയിഷ തന്റെ ബോധ്യങ്ങളിൽ ഉറച്ചു നിന്ന് സമരം തുടരുന്നത്.
പക്ഷേ ആമിർ പള്ളിക്കലിന്റെ 'ആയിഷ'യിൽ നാടകമോ വേദികളോ ഇല്ല. അൻപതുകൾ മുതൽ സജീവമായി അവർ സഞ്ചരിക്കുന്ന ദൂരങ്ങൾ ഇല്ല. എൺപതുകളുടെ അവസാനം മുതൽ അവർ ഗദ്ദാമയായി ജീവിച്ച കൊട്ടാരവും അവിടെയുള്ളവരുടെ ആയിഷയോടുള്ള അനുതാപ പൂർണമായ സമീപനവും പരിഗണനയും ആത്മബന്ധവുമൊക്കെയാണുള്ളത്.
കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നിർമ്മിക്കപ്പെട്ട സിനിമയാണ് 'ആയിഷ.' ഒരാളുടെ യഥാർത്ഥ ജീവിതത്തിന്റെ ഒരു വശത്തോട് ചാഞ്ഞു നിന്ന് കൊണ്ടുള്ള ബാലൻസിങ് സിനിമയിൽ തുടക്കം മുതൽ ഒടുക്കം വരെ കാണാം. പക്ഷേ അതിനുപ്പുറം വലിയ ക്യാൻവാസിൽ പറയേണ്ട ഒരു സമര ജീവിതത്തെ വളരെ ചെറുതാക്കി കളഞ്ഞു 'ആയിഷ' എന്ന സിനിമ.
ആയിഷ പുറത്തിറങ്ങി ആറു മാസങ്ങൾക്കു ശേഷം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us