മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ ‘ആയിഷ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളിൽ ഒരാളായ നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിൽ മഞ്ജുവാര്യരുടെ ആയിഷയോളം തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന കഥാപാത്രമാണ് ‘മാമ’. സിറിയയില്‍നിന്നുള്ള മോണ തവില്‍ എന്ന കലാകാരിയാണ് ‘മാമ’യെ അവതരിപ്പിച്ചത്. ആയിഷയും മോണ തവിലിന്റെ കഥാപാത്രവും തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകരുടെ ഹൃദയം തൊടുന്ന അനുഭവമായിരുന്നു.
മോണ തവിലിനെ വീണ്ടും നേരിൽ കണ്ട മഞ്ജുവിന്റെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മാമ്മയെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും വിശേഷം പറഞ്ഞും സന്തോഷം പ്രകടിപ്പിക്കുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാനാവുക.
സിറിയക്കാരിയാണെങ്കിലും യു.എ.ഇ.യില്‍ ആണ് മോണ തവിൽ താമസമാക്കിയിരിക്കുന്നത്. ഓഡിഷനിലൂടെയാണ് ഈ കലാകാരി ആയിഷയിലേക്ക് സെലക്ഷൻ നേടിയത്.
മുൻപ് ഏതാനും പരസ്യചിത്രങ്ങളിലും സീരീസുകളിലുമെല്ലാം മോണ അഭിനയിച്ചിട്ടുണ്ട്. കരിം ബാഹ്നയാണ് മോണയുടെ ഭർത്താവ്. മൂന്നു മക്കളുണ്ട് ഈ ദമ്പതികൾക്ക്. മക്കളും മരുമക്കളും പേരകുട്ടികളുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് ഈ കലാകാരി.