സംവിധായകന് വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാത്തുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരവേ, അദ്ദേഹത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. വിഘ്നേഷിന്റെ കാമുകിയും ചിത്രത്തിലെ നായികയുമായ നയന്‍താര ആ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
‘കൺമണി അന്‍പോട് കാതലന്‍ നാന് എഴുതും’ എന്ന വിഖ്യാതമായ ഇളയരാജ ഗാനത്തിന്റെ വരികള്‍ കടമെടുത്താണ് നയന്‍താര തന്റെ വരികള്‍ക്ക് ശബ്ദം നല്കുന്ന സന്ദര്‍ഭത്തെ വിശേഷിപ്പിച്ചത്. കാതലനായ താന്‍ എഴുതുന്ന വരികള്‍ നീ തന്നെ ഡബ്ബ് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്നാണു വിഘ്നേഷ് കുറിച്ചത്.
Read Here: അതിനു ഞങ്ങള്‍ പ്രണയിച്ചു കഴിഞ്ഞില്ലല്ലോ; നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്നേഷ് ശിവന്