/indian-express-malayalam/media/media_files/uploads/2021/07/WhatsApp-Image-2021-07-11-at-5.22.21-PM.jpeg)
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ സിനിമാ ഷൂട്ടിങ്ങുകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ആദ്യ ലോക്ക്ഡൗൺ ഉണ്ടാക്കിയ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മലയാള സിനിമ പതിയെ കരകയറാൻ തുടങ്ങിയ സമയത്താണ് രണ്ടാം തരംഗം ആഞ്ഞടിച്ചത്. അതിൽ നിന്നും വീണ്ടും അതിജീവനത്തിന്റെ പാതയിലേക്ക് വരാൻ ഒരുങ്ങുകയാണ് സിനിമയും സിനിമാ പ്രവർത്തകരും.
ഷൂട്ടിങ് ആരംഭിച്ച സെറ്റുകളിൽ നിന്നും താരങ്ങൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു തുടങ്ങി. താരങ്ങൾ ഷൂട്ടിൽ സജീവമാകുമ്പോൾ ആരാധകരും ആകാംക്ഷയിലാണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചില കൂട്ടുകെട്ടുകൾ സ്‌ക്രീനിലെത്താൻ അധികം താമസമുണ്ടാകില്ല എന്ന പ്രതീക്ഷയാണ് അതിനു കാരണം.
മലയാള സിനിമ ആരാധകർ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് 'ബ്രോ ഡാഡി'യും 'പാപ്പാനും'. മോഹനലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ബ്രോ ഡാഡി'. സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം വരുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം പൃഥ്വിരാജ് നടത്തിയതിനു പിന്നാലെ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ അക്ഷമരായാണ് കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ സുപ്രിയ ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ഒരുപാട് പേരാണ് കമന്റ് ചെയ്യുന്നത്. "ബ്രോ ഡാഡി, റോളിങ്ങ് സൂൺ, ഡയറക്ടർ ആൻഡ് ആക്ടർ" എന്ന അടികുറിപ്പോടെ പൃഥ്വിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.
Read Also: ഇവരെല്ലാം അർജന്റീന ഫാൻസോ?, വിജയാഘോഷത്തിൽ താരങ്ങളും
പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം സുരേഷ് ഗോപി നായകനാകുന്ന 'പാപ്പൻ' ആണ്. വർഷങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നണിക്കുന്നു എന്ന പ്രത്യേകതയ്ക്ക് ഒപ്പം, അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ബ്രോ ഡാഡി' പോലെ തന്നെ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ജോഷി എന്ന സംവിധായകനും സുരേഷ് ഗോപിയുടെ 'സോൾട്ട് ആൻഡ് പേപ്പർ ലുക്കുമാണ്' ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്നത്. സുരേഷ് ഗോപി ഇന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിൽ നിന്നുമുള്ള ഒരു സ്റ്റിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഗോകുൽ സുരേഷിനു ഒപ്പമുള്ള ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്.
സുരേഷ് ഗോപിയുടെ 252മത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലറായാണ് പാപ്പൻ ഒരുങ്ങുന്നത് എന്നാണ് വിവരം. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റേഡിയോ ജോക്കിയായ ആര്‍ജെ ഷാനിന്റേതാണ് തിരക്കഥ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us