/indian-express-malayalam/media/media_files/2025/10/07/avihitham-2025-10-07-15-41-50.jpg)
Avihitham OTT Release
Avihitham OTT Release Date & Platform: സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അടുത്തിടെ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘അവിഹിതം.' മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ റിലീസിനെത്തുകയാണ്.
സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളി പുരുഷന്റെ മദ്യപാന ശീലങ്ങളും അതിന് എരിവ് പകരുന്ന മസാലക്കഥകളും, താൻ അനുഭവിക്കുമ്പോൾ മാത്രം വിഹിതവും മറ്റൊരാൾ അനുഭവിക്കുമ്പോൾ അവിഹിതവുമെന്നും സൗകര്യപൂർവ്വം പേരുമാറ്റി എഴുതപ്പെടുന്ന വിവാഹേതര ബന്ധവുമൊക്കെയാണ് ചിത്രം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നത്.
Also Read: ഞങ്ങളുടെ കുഞ്ഞ് അതിഥിയെ സ്വാഗതം ചെയ്യുന്നു; സന്തോഷ വാർത്ത പങ്കുവച്ച് വിക്കിയും കത്രീനയും
ചിത്രത്തിന്റെ എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് ക്യാമറ. വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ
അവിഹിതം ഒടിടി : Avihitham OTT
View this post on InstagramA post shared by JioHotstar malayalam (@jiohotstarmalayalam)
ജിയോ ഹോട്സ്റ്റാറിലൂടെയാണ് അവിഹിതം ഒടിടിയിലെത്തുന്നത്. ചിത്രം നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും.
Read More: സിനിമയെ വെല്ലും അല്ലുവിന്റെയും സ്നേഹയുടെയും വിപ്ലവ പ്രണയകഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us