scorecardresearch

Avihitham OTT: അവിഹിതം ഒടിടിയിലെത്തി, എവിടെ കാണാം?

Avihitham Now Streaming on OTT: മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂർ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം' ഒടിടിയിലെത്തി

Avihitham Now Streaming on OTT: മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂർ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം' ഒടിടിയിലെത്തി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Avihitham Now Streaming on OTT

Avihitham Now Streaming on OTT, Where to Watch: സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം' ഒടിടിയിലെത്തി.  മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം ഇപ്പോൾ ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 

Advertisment

Also Read: Vala OTT: വള ഒടിടിയിലെത്തി, എവിടെ കാണാം?

സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളി പുരുഷന്റെ മദ്യപാന ശീലങ്ങളും അതിന് എരിവ് പകരുന്ന മസാലക്കഥകളും, താൻ അനുഭവിക്കുമ്പോൾ മാത്രം വിഹിതവും മറ്റൊരാൾ അനുഭവിക്കുമ്പോൾ അവിഹിതവുമെന്നും സൗകര്യപൂർവ്വം പേരുമാറ്റി എഴുതപ്പെടുന്ന വിവാഹേതര ബന്ധവുമൊക്കെയാണ് ചിത്രം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നത്.

Also Read:  'ഈ വരവിന് വട്ടം വെക്കാൻ ഒരുത്തനും ഇന്ന് കളത്തിൽ ഇല്ല'; മമ്മൂട്ടിയുടെ ചിത്രത്തിൽ ആരാധകന്റെ കമന്റ്

വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന​ അഭിനേതാക്കൾ. 

Advertisment

Also Read: Girija Oak: ആർഭാടങ്ങളില്ല, സാരിയിൽ അതിസുന്ദരി; ഒരൊറ്റ അഭിമുഖത്തിലൂടെ നാഷണൽ ക്രഷായി മാറി ഗിരിജ ഓക്ക്

ചിത്രത്തിന്റെ എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് ക്യാമറ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 

ജിയോ ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. 

Also Read:  ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: