scorecardresearch
Latest News

Avengers Endgame release: താനോസിനെ നേരിടാൻ അവസാനക്കളിയ്ക്ക് ഒരുങ്ങി അവഞ്ചേഴ്സ്

കേരളത്തിൽ സൂപ്പർസ്റ്റാർ പടങ്ങൾക്കു പോലും കിട്ടിയിട്ടില്ലാത്ത ഓപ്പണിംഗാണ് അവഞ്ചേഴ്സ് സീരിസിന് ലഭിക്കുന്നത്. ചങ്ങനാശ്ശേരി അപ്സരയിൽ വെളുപ്പിന് മൂന്നു മണിയ്ക്കാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ ആദ്യ ഷോ

Avengers Endgame release: താനോസിനെ നേരിടാൻ അവസാനക്കളിയ്ക്ക് ഒരുങ്ങി അവഞ്ചേഴ്സ്

ലോകനന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി അവസാനക്കളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്സ് പട. സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ഭൂമിയിലേക്ക് എത്തുന്ന താനോസ് എന്ന വില്ലനെ എതിരിടാൻ അവഞ്ചേഴ്സിനു കഴിയുമോ? എങ്ങനെയായിരിക്കും അവഞ്ചേഴ്സിന്റെ പോരാട്ടം? ആ പടയോട്ടം കാണാനും അവഞ്ചേഴ്സ് സീരിസിലെ അവസാനചിത്രത്തിന് സാക്ഷിയാവാനും ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള അവഞ്ചേഴ്സ് ആരാധകർ.

ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’.

ഏപ്രിൽ 26 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിന ഷോയ്ക്കുള്ള ഭൂരിഭാഗം ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റഴിഞ്ഞിരിക്കുന്നു എന്നതാണ് റിപ്പോർട്ട്. കേരളത്തിൽ സൂപ്പർസ്റ്റാർ പടങ്ങൾക്കു പോലും കിട്ടിയിട്ടില്ലാത്ത ഓപ്പണിംഗാണ് അവഞ്ചേഴ്സ് സീരിസിന് ലഭിക്കുന്നത്. ഇത്തവണയും സ്ഥിതി മറിച്ചല്ല. ചങ്ങനാശ്ശേരി അപ്സരയിൽ വെളുപ്പിന് മൂന്നു മണിയ്ക്കാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ ആദ്യ ഷോ.

ലോകം നാളെ അവഞ്ചേഴ്സിന്റെ അവസാന പടപ്പുറപ്പാട് കാണാൻ ഒരുങ്ങുമ്പോൾ അവഞ്ചേഴ്സ് ഹീറോകളെ ഒന്നുകൂടി പരിചയപ്പെടാം.

ആരാണ് അവഞ്ചേഴ്സ്

നിരവധി സൂപ്പർ ഹീറോകളെ നമുക്ക് സമ്മാനിച്ച പ്രസാധകരാണ്- കോമിക്സ് ലോകത്തെ അതികായന്മാരായ മാർവൽ കോമിക്സും ഡിസി കോമിക്സും. അയേണ്‍മാന്‍, സ്‌പൈഡര്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ഹള്‍ക്ക്, ഡോക്ടര്‍ സ്ട്രേഞ്ച്, ആന്റ്മാന്‍, ബ്ലാക്പാന്തര്‍ തുടങ്ങിയ സൂപ്പർ ഹീറോകളെ മാർവൽ സീരിസ് അവതരിപ്പിച്ചപ്പോൾ സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, ഫ്‌ളാഷ്, വണ്ടര്‍വുമണ്‍, ഫാന്റം, അക്വാമാൻ മുതലായ ഹീറോകളെ ഡി.സി കോമിക്‌സും സൃഷ്ടിച്ചെടുത്തു.

Read more: Avengers Endgame on Tamilrockers: റിലീസിന് മുന്‍പേ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ റാഞ്ചി തമിഴ് റോക്കേര്‍സ്

മാർവൽ കോമിക്സിലെയും ഡിസി കോമിക്സിലെയും സൂപ്പർ ഹീറോകളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത് ജനപ്രീതിയാർജിച്ചത് മാർവൽ കോമിക്സിലെ സൂപ്പർ ഹീറോകളുടെ ചിത്രങ്ങളാണ്. പതിനൊന്നു വർഷം മുൻപാണ് ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ചത്. അയേൺമാനെ നായകനാക്കിയുള്ള​ ചിത്രമാണ് ആദ്യം പുറത്തിറങ്ങിയത്. പിന്നീട് ഹൾക്കിനെ ഹീറോയാക്കി ‘ദി ഇൻക്രെഡിബിൾ ഹൾക്ക്’ റിലീസിനെത്തി. തോർ, ക്യാപ്റ്റൻ അമേരിക്ക എന്നു തുടങ്ങി മാർവൽ കോമിക്സിലെ സൂപ്പർ ഹീറോകളെ നായകന്മാരാക്കി വീണ്ടും വീണ്ടും ചിത്രങ്ങൾ വന്നുകൊണ്ടിരുന്നു. 19 ഓളം ചിത്രങ്ങളാണ് മാർവൽ കോമിക്സിൽ നിന്നും ഇതുവരെ പിറന്നത്.

ബോക്സ് ഓഫീസിൽ അടക്കി വാണ മാർവൽ കോമിക്സിലെ സൂപ്പർ ഹീറോകളെ എല്ലാം കൂടി സംഗമിപ്പിച്ച് അവഞ്ചേഴ്സിന്റെ ആദ്യ പതിപ്പ് എത്തുന്നത് 2012 ൽ ആണ്. ഭൂമിയെ തകര്‍ക്കാന്‍ വരുന്ന ശക്തികളെ തുരത്താൻ ഒരു നായകനെ കൊണ്ട് സാധിക്കുന്നില്ലെങ്കിൽ സൂപ്പർ ഹീറോകൾ ഒന്നിച്ച് നിന്ന് നേരിടുക എന്ന ആശയത്തിൽ നിന്നുമാണ് അവഞ്ചേഴ്സിന്റെ പിറവി. അവഞ്ചേഴ്സിന്റെ ആദ്യപതിപ്പ് നേടിയ വിജയം കോമിക് ലോകത്തെ അതികായന്മാരാക്കി അവഞ്ചേഴ്സിനെ മാറ്റി. സൂപ്പർ ഹീറോകൾ സംഗമിക്കുന്ന ക്രോസ്സ് ഓവർ ചിത്രം എല്ലാ കോമിക് കഥാപാത്രങ്ങളുടെയും ആരാധകരെ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുനിർത്തുകയായിരുന്നു.

അവഞ്ചേഴ്സ് നേടിയ റെക്കോർഡ് വിജയത്തിനു പിറകെ സീരിസിലേക്ക് പുതിയ പതിപ്പുകളും ഹീറോകളും വന്നു കൊണ്ടിരുന്നു. അവഞ്ചേഴ്സ് ആദ്യ പാർട്ടിൽ ആറു പ്രധാന ഹീറോകൾ അണിനിരന്നപ്പോൾ, ‘അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർസി’ൽ ഇരുപതിലേറെ നായകന്മാരാണ് അണിനിരന്നത്. അവഞ്ചേഴ്സ് അവസാന ഭാഗത്തെത്തുമ്പോൾ താനോസിന്റെ ആക്രമണത്തെ അതിജീവിച്ച് എത്ര ഹീറോകൾ ശേഷിക്കുന്നു എന്നറിയാൻ കൂടിയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

അവഞ്ചേര്‍സ് എന്‍ഡ് ഗെയിം, തമിഴ് റോക്കേര്‍സ്, avengers endgame, avengers endgame movie download, tamilrockers, avengers endgame download, avengers endgame movie download online, avengers endgame full movie download, avengers endgame movie download tamilrockers, avengers endgame download online full, avengers endgame tamilrockers, movie rulz, movierulz, movie rules, tamil rockers.com, filmy wap, filmywap, pagalworld, 9xmovie, 9xmovies, worldfree4u, isaimini, avengers endgame download tamilrockers

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Avengers endgame release marvel comics superhero