scorecardresearch
Latest News

താനോസിനെ തളയ്ക്കാൻ അവഞ്ചേഴ്സ് എത്തി; ആവേശത്തോടെ വരവേറ്റ് ആരാധകർ

അവഞ്ചേഴ്സ് യുഗം ഈ ചിത്രത്തോടെ അവസാനിക്കുന്നുവെന്ന സങ്കടത്തിലും അവഞ്ചേഴ്സ് എൻഡ് ഗെയിം സമ്മാനിക്കുന്ന ദൃശ്യാനുഭവം ആവേശം പകരുന്നു എന്നാണ് ആരാധകരുടെ പ്രതികരണം

avengers endgame, avengers endgame movie review, avengers endgame full movie, avengers endgame review, avengers endgame movie download, avengers endgame box office collection, avengers endgame movie release, avengers endgame movie, avengers endgame cast, avengers endgame india release, അവഞ്ചേഴ്സ് റിലീസ്, അവഞ്ചേഴ്സ് എൻഡ് ഗെയിം

Avengers Endgame Release: മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നുമെത്തുന്ന അവഞ്ചേഴ്സ് സീരിസിലെ അവസാനഭാഗം അവഞ്ചേഴ്‌സ്- എൻഡ് ഗെയിം ഇന്നു തിയേറ്ററുകളിലെത്തി. തിരുവനന്തപുരത്ത് ആറുമണിയ്ക്കും എറണാകുളത്ത് ആറരയ്ക്കുമാണ് അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ ഫസ്റ്റ് ഷോ ആരംഭിച്ചത്. ചങ്ങനാശ്ശേരി അപ്സരയിൽ പുലർച്ചെ മൂന്നുമണിയ്ക്കായിരുന്നു ആദ്യ ഷോ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

ലോകനന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി അവസാനക്കളിയ്ക്ക് ഒരുങ്ങിയ അവഞ്ചേഴ്സിന്റെ പടയോട്ടം തിയേറ്ററുകളെ ആവേശത്തിലാക്കുന്നു എന്നാണ് ആദ്യഷോകൾ അവസാനിക്കുമ്പോൾ വരുന്ന റിപ്പോർട്ട്. ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ച് സകല റെക്കോർഡുകളും തകർത്ത അവഞ്ചേഴ്സ് യുഗം ഈ ചിത്രത്തോടെ അവസാനിക്കുന്നുവെന്ന സങ്കടത്തിലും ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ സമ്മാനിക്കുന്ന ദൃശ്യാനുഭവം ആവേശം പകരുന്നു എന്നാണ് ആരാധകരുടെ പ്രതികരണം.

ആദ്യ ദിനം ചൈനയിൽ റെക്കോര്‍ഡ് കളക്ഷൻ നേടിയ ‘അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം’ ഇന്ത്യയിലും ബോക്സ് ഓഫീസിൽ റെക്കോർഡ് ഇടുമെന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒന്നാംദിനം 107.2 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 750 കോടി രൂപ) ആണ് ‘അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം’ ചൈനയിൽ കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചൈനയില്‍ ഓരോ 15 മിനുറ്റിലും അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഷോ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘അവഞ്ചേഴ്സ്- എൻഡ് ഗെയിം’ വായിക്കാം: Avengers Endgame quick review: Brain, brawn and a lot of heart
ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ നൽകുന്നത്.

Read more: Avengers Endgame release: താനോസിനെ നേരിടാൻ അവസാനക്കളിയ്ക്ക് ഒരുങ്ങി അവഞ്ചേഴ്സ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Avengers endgame release audience response