Avengers Endgame full movie leaked online to download by Tamilrockers before release : നാളെ (April 26) റിലീസ് ചെയ്യാനിരിക്കുന്ന ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സിനിമ ചോര്‍ന്നു. തമിഴ് റോക്കേര്സാണ് അവരുടെ വെബ്സൈറ്റില്‍ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറെ ആവേശത്തെത്തോടെയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയി’മിനായി കാത്തിരിക്കുന്നത്. ‘തമിഴ് റോക്കേര്‍സ്’ പോലെയുള്ള സൈറ്റുകളില്‍ ചിത്രം എത്തുന്നത് തീര്‍ച്ചയായും ആ ആവേശം തല്ലിക്കെടുത്തും.
ചിത്രത്തിനെക്കുറിച്ചുള്ള ‘സ്പോയിലറുകള്’ ചര്‍ച്ച ചെയ്യരുത് എന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ആ അഭ്യര്‍ത്ഥന ആരാധകലോകം കൈക്കൊണ്ടതായി തോന്നുന്നില്ല. കാരണം റെഡ്ഡിറ്റ് പോലെയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചായിടങ്ങളില്‍ എല്ലാം തന്നെ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയി’മിനെക്കുറിച്ചുള്ള സ്പോയിലറുകള് വന്നു നിറയുകയാണ്.
ജോ റസ്സോ, ആന്റണി റസ്സോ എന്നിവര്‍ ചേര്‍ന്നാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്തിരിക്കുന്നത്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ എത്തുന്നത്. താനോസിന്റെ വിരല്‍ ഞൊടിയില്‍ ജീവജാലങ്ങളില്‍ പകുതിയോളം നശിച്ചു പോകുന്നയിടത്ത് നിന്നാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ തുടങ്ങുന്നത്.
റോബര്‍ട്ട് ഡൌണി ജൂനിയര്‍, ക്രിസ് ഇവാന്‍സ്, ക്രിസ് ഹെംസ്വര്‍ത്ത്, എന്നിവര്‍ ഉള്‍പ്പടെയുള്ള വലിയ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.
Read in English: Avengers Endgame movie leaked on Tamilrockers before release
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook