Avatar The Way Of Water Response: സമുദ്രലോകത്തെ മായക്കാഴ്ചകളുമായി ജയിംസ് കാമറൂണിന്റെ ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’തിയേറ്ററുകളിലെത്തി. രാജ്യത്തെ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലെല്ലാം മികച്ച പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ദിനത്തിലേക്കായി ഇന്ത്യയിൽ മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റുപോയെന്നാണ് റിപ്പോർട്ട്.
പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘അവതാർ 2’ന്റെ കഥ പൂർണമായും ‘ജേക്കി’നെയും ‘നെയിത്രി’യെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറഞ്ഞത്.
‘നെയിത്രി’യെ വിവാഹം കഴിക്കുന്ന ‘ജേക്ക്’ ഗോത്രത്തലവനാകുന്നതും പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെയുള്ള സാഹസികയാത്രകൾ കൊണ്ട് ‘അവതാർ 2’ കാഴ്ചയുടെ വിസ്‍മയലോകം സൃഷ്‍ടിച്ചു എന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ദൃശ്യലോകം പ്രതീക്ഷിച്ചു പോയവർക്ക് വൈകാരികമായ അനുഭവമാണ് അവതാറിന്റെ രണ്ടാം വരവ് സമ്മാനിച്ചത്. മേക്കിങ്ങിൽ ആദ്യ ഭാഗത്തേക്കാൾ മികച്ചതാണെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങൾ.
പ്രതീക്ഷച്ചതിനേക്കാൾ മികച്ചതാണെന്ന അഭിപ്രായങ്ങളാണ് ചുറ്റും നിറയുന്നത്.