Avatar 2 Full Movie Leaked Online by Tamilrockers:സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രം ‘അവതാറി’ന്റെ രണ്ടാം ഭാഗവും തമിഴ്റോക്കേഴ്സിന്റെ പിടിയിലായിരിക്കുകയാണ്. ഡിസംബർ 16 നാണ് ചിത്രം തിയേറ്റുകളിലെത്തിയത്.സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാം എന്ന രീതിയിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത്.റിലീസായി മണിക്കൂറുകൾക്കകമാണ് ചിത്രം ലീക്ക് ചെയ്യപ്പെട്ടത്.
സമുദ്രലോകത്തെ മായക്കാഴ്ചകളുമായി ജയിംസ് കാമറൂണിന്റെ ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’തിയേറ്ററുകളിലെത്തി. രാജ്യത്തെ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലെല്ലാം മികച്ച പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ദിനത്തിലേക്കായി ഇന്ത്യയിൽ മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റുപോയെന്നാണ് റിപ്പോർട്ട്.പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘അവതാർ 2’ന്റെ കഥ പൂർണമായും ‘ജേക്കി’നെയും ‘നെയിത്രി’യെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറഞ്ഞത്.’നെയിത്രി’യെ വിവാഹം കഴിക്കുന്ന ‘ജേക്ക്’ ഗോത്രത്തലവനാകുന്നതും പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെയുള്ള സാഹസികയാത്രകൾ കൊണ്ട് ‘അവതാർ 2’ കാഴ്ചയുടെ വിസ്മയലോകം സൃഷ്ക്കുന്നു.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.