പെൻണ്ടോറയെന്ന വിദൂരഗ്രഹത്തിന്റെ മായക്കാഴ്ചകൾ കാട്ടി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിച്ച ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ ‘അവതാർ’. 1200 കോടി രൂപയെന്ന ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കിയ
ചിത്രത്തിലൂടെ മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് ജെയിംസ് കാമറൂൺ പറഞ്ഞത്. പതിനൊന്നു വർഷങ്ങൾക്കിപ്പുറവും സാങ്കേതിക മികവിൽ ‘അവതാറി’നെ കവച്ചുവെയ്ക്കാൻ മറ്റൊരു ചിത്രവും ഉണ്ടായിട്ടില്ലെന്നതും വിസ്മയാവഹമായ കാര്യമാണ്. ഇപ്പോഴിതാ, മായക്കാഴ്ചകളുമായി ‘അവതാർ’ വീണ്ടും എത്തുകയാണ്.
2021 ഡിസംബർ 17നാണ് ചിത്രത്തിന്റെ അടുത്ത പതിപ്പ് എത്തുന്നത്. പെൻണ്ടോറയെന്ന സാങ്കൽപ്പികഗ്രഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
In the #Avatar sequels, you won’t just return to Pandora — you’ll explore new parts of the world.
Check out these brand new concept art pieces for a sneak peek at what’s to come. pic.twitter.com/bfZPWVa7XZ
— Avatar (@officialavatar) January 7, 2020
അതുവരെ ലോകം കാണാത്ത വിസ്മയക്കാഴ്ചകളിലേക്കാണ് ‘അവതാർ’ എന്ന ത്രിഡി സയൻസ് ഫിക്ഷൻ ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ടുപോയത്. 2,789 ദശലക്ഷം ഡോളർ ആണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. 2019 ജൂലൈയിൽ ‘അവെഞ്ചേഴ്സ്: എൻഡ്ഗെയിം’ ഈ കളക്ഷൻ റെക്കോർഡ് ഭേദിക്കും വരെ ലോകസിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമായിരുന്നു ‘അവതാർ’. തുടര്‍ച്ചയായ പത്തു വര്‍ഷം ബോക്സ്ഓഫീസില്‍ ഒന്നാം സ്ഥാനത്തായിരുന്നു ‘അവതാറി’ന്റെ സ്ഥാനം. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള 2010ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ചിത്രം നേടിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook