scorecardresearch

നിങ്ങളുടെ പോരാട്ടം ഞങ്ങളിലൂടെ പ്രതിധ്വനിക്കും; കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി താരങ്ങൾ

"നിങ്ങളുടെ അന്തസ്സ് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഈ യുദ്ധക്കളത്തിൽ എത്ര നേരം നിൽക്കേണ്ടി വന്നാലും ഞങ്ങൾ തളരില്ല, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്," എന്നാണ് പാർവതി തിരുവോത്ത് കുറിച്ചു

"നിങ്ങളുടെ അന്തസ്സ് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഈ യുദ്ധക്കളത്തിൽ എത്ര നേരം നിൽക്കേണ്ടി വന്നാലും ഞങ്ങൾ തളരില്ല, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്," എന്നാണ് പാർവതി തിരുവോത്ത് കുറിച്ചു

author-image
Entertainment Desk
New Update
avalkoppam, with the nuns campaign, Parvathy Thiruvoth, Geethu Mohandas, Franco Mulakkal, Nun rape case, Verdict in nun rape case, Verdict in rape case against Franco Mulakkal, Rape case against Franco Mulakkal, Bishop Franco Mulakkal, Rape case against Bishop Franco Mulakkal, Franco Mulakkal nun rape case, Jalandhar Bishop Franco Mulakkal rape case, ഫ്രാങ്കോ മുളയ്ക്കൽ, പീഡന കേസ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ വലിയ പ്രതിഷേധങ്ങളും വിയോജിപ്പുമാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഉയരുന്നത്. സ്ത്രീകളുടെ പോരാട്ടങ്ങളെ തളർത്തുന്ന, പൊതുമനസാക്ഷിയെ നിരാശയിലേക്ക് തള്ളിവിട്ട വിധി എന്നാണ് വിധിയോട് വിയോജിച്ചു കൊണ്ട് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. നിയമയുദ്ധത്തിൽ പരാജയപ്പെട്ടുപോയ കന്യാസ്ത്രീയ്ക്കും അവർക്കായി പോരാടിയ അഞ്ചു കന്യാസ്ത്രീകൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. സിനിമാമേഖലയിൽ നിന്നും ഗീതുമോഹൻദാസ്, പാർവതി, ചിന്മയി ശ്രീപദ, രഞ്ജിനി ഹരിദാസ് എന്നിവരും കന്യാസ്ത്രീയ്ക്ക് കത്തുകൾ അയച്ചുകൊണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്.

Advertisment

"എണീറ്റ് നിന്ന് അനീതിയ്ക്ക് വേണ്ടി പോരാടിയതിന് നന്ദി, പലരും നിശബ്ദമാവുന്നിടത്ത് എണീറ്റ് നിന്ന് നിങ്ങളുടെ കഥ പറഞ്ഞതിന്, പോരാടാനും തളരാതിരിക്കാനും (വിധി നിങ്ങൾക്ക് പ്രതികൂലമായപ്പോഴും) കാണിച്ച മനക്കരുത്തിനും ദൃഢനിശ്ചയത്തിനും, ഒട്ടും എളുപ്പമല്ലെന്നറിയാം, പക്ഷേ നിങ്ങൾക്ക് കഴിയും, നിങ്ങളീ യാത്രയെ അതിജീവിക്കും. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്," ഗീതു മോഹൻദാസ് കുറിച്ചതിങ്ങനെ.

"നിങ്ങളുടെ അന്തസ്സ് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഈ യുദ്ധക്കളത്തിൽ എത്ര നേരം നിൽക്കേണ്ടി വന്നാലും ഞങ്ങൾ തളരില്ല, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്," എന്നാണ് പാർവതി തിരുവോത്ത് കുറിച്ചത്.

Advertisment

"എന്റെ ഇരുണ്ട നിമിഷങ്ങളിൽ നിങ്ങളെന്നെ പ്രചോദിപ്പിച്ചു, നിങ്ങളുടെ ഹൃദയത്തിന്റെ സാന്നിധ്യം അനുഭവിക്കുകയും നിങ്ങളുടെ പോരാട്ടം എന്റെ ആത്മാവിനെ ഉയർത്തുകയും ചെയ്തു," റിമ കല്ലിങ്കൽ എഴുതുന്നു.

"ഇതൊരു അവസാനമല്ല, നിങ്ങൾ തനിയെയുമല്ല. ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു. നിങ്ങളുടെ സഹോദരിമാർ നിങ്ങൾക്കൊപ്പം നിൽക്കുന്നതുപോലെ. ഞങ്ങൾ നിങ്ങളെ മനസ്സിലാക്കുന്നു, നിങ്ങളുടെ വേദന, ദേഷ്യം, നിരാശ… ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു. ഞങ്ങൾ നിങ്ങളുടെ ശബ്ദമാവും, നിങ്ങളുടെ കരുത്താവും, തോറ്റുകൊടുക്കാൻ തയ്യാറല്ല. നിങ്ങളുടെ പോരാട്ടം ഞങ്ങളിലൂടെ പ്രതിധ്വനിക്കും, ഒരു ദിവസം അത് കേൾക്കപ്പെടുകയും നീതി ലഭിക്കുകയും ചെയ്യും. പ്രതീക്ഷ കൈവിടാതിരിക്കൂ, നിങ്ങൾ തനിച്ചല്ല," രഞ്ജിനി ഹരിദാസ് എഴുതുന്നു.

ഈ കേസ് ആദ്യ റിപ്പോർട്ടു വന്നപ്പോൾ മുതൽ താൻ ശ്രദ്ധിക്കുന്ന ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് ചിന്മയി ശ്രീപദ തന്റെ കത്ത് ആരംഭിച്ചത്. "നിങ്ങൾ ഞങ്ങളുടെ ഹീറോയാണ്. നിങ്ങൾ തനിയെ അല്ലെന്ന് അറിയൂ. ഈ ഇരുണ്ട ടണലിന് അപ്പുറം തീർച്ചയായും വെളിച്ചമുണ്ടാവും," ചിന്മയി ശ്രീപദ കുറിച്ചതിങ്ങനെ.

"കോടതിയിൽ ജയിച്ചാലും തോറ്റാലും സിസ്റ്റർ ജയിച്ചു കഴിഞ്ഞു. കാരണം, സിസ്റ്റർ രചിച്ചതു പുതിയൊരു ചരിത്രമാണ്. ഭാവി തലമുറ വാഴ്ത്തുക, സിസ്റ്ററിന്റെയും നിലനിൽപ്പു തന്നെ പണയം വച്ച് സിസ്റ്ററിനൊപ്പം തുടരുന്ന സിസ്റ്റർമാരുടെയും സമരത്തിന്റെയും സഹനത്തിന്റെയും കഥയായിരിക്കും. നിങ്ങളുടെ കഥ നമ്മൾ ജീവിക്കുന്ന കാലത്തെ സിസ്റ്റർഹുഡിന്റെ അഭിമാനകഥയാണ്, സ്നേഹവും പിന്തുണയും എന്നും നിങ്ങളോടൊപ്പം," എന്നാണ് എഴുത്തുകാരി കെ ആർ മീര തന്റെ കത്തിൽ പറയുന്നത്.

Nun Harassment Case Geethu Mohandas Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: