Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്

‘അവൾ അപ്പടി താൻ’: സിൽക് സ്മിതയുടെ ജീവിതകഥയുമായി പുതിയ സിനിമ

സിൽക് സ്മിതയായി അഭിനയിക്കാൻ അനുയോജ്യയായ താരത്തെ കണ്ടെത്തുന്നത് പ്രധാനമെന്നും സംവിധായകൻ

Film News malayalam, Film news in malayalam, Tamil Movies, News Tamil Movies, Silk Smitha biopic,Silk Smitha,KS Manikandan,Aval Appadithan, Flm News, Kollywood News, സിൽക് സ്മിത, സിൽക്ക് സ്മിത, ie malayalam

ചെന്നൈ: അന്തരിച്ച അഭിനേത്രി സിൽക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ എസ് മണികണ്ഠൻ. കെഎസ് മണികണ്ഠൻ സംവിധാനം ചെയ്യുന്ന അവൾ അപ്പടി താൻ എന്ന ചിത്രമാണ് സിൽക് സ്മിതയുടെ ജീവിതത്തെ കഥ പറയുന്നത്.നവംബർ ആദ്യ വാരത്തേടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനത്തോടെ അഭിനേതാക്കളുടെയും പിന്നണി പ്രവർത്തകരുടെയും വിശദാംശങ്ങൾ ലഭ്യമാവും.

സിൽക് സ്മിതയായി അഭിനയിക്കാൻ അനുയോജ്യയായ താരത്തെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ വ്യക്തമാക്കി. വ്യത്യസ്ത വഴിത്തിരിവുകൾ സംഭവിച്ച സിൽക് സ്മിതയുടെ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള വിശദാംശങ്ങൾ ചിത്രത്തിലുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണൻ, മുരളി സിനി ആർട്സിലെ എച്ച് മുരളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സന്താനം നായകനായ കണ്ണാ ലഡ്ഡു തിന്ന ആസയാ ആണ് കെ എസ് മണികണ്ഠന്റെ ആദ്യ ചിത്രം

80 കളിലും 90കളിലും മലയാളം അടക്കം തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന അഭിനേത്രിയാൺണ് സിൽക് സ്മിത 1996 സെപ്തംബർ 23നാണ് അന്തരിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aval appadi than silk smitha biopic by ks manikantan anounced

Next Story
ചെടി നട്ടും പരിപാലിച്ചും തൃഷ; ചിത്രങ്ങൾTrisha, Prakash Raj, തൃഷ, പ്രകാശ് രാജ്, Trisha latest photos, Green India Challenge nomination, Trisha Green India Challenge
The moderation of comments is automated and not cleared manually by malayalam.indianexpress.com