ഒരു സിനിമ പിടിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല, അതിപ്പോള്‍ എത്ര ലോ ബഡ്ജറ്റ് ചിത്രമായാലും. ഫൈറ്റ് സീക്വന്‍സുകളായാലും, ഗാനരംഗങ്ങളായാലും, വണ്ടിയോടിക്കുന്ന രംഗങ്ങളായാലും സിനിമയില്‍ എല്ലാത്തിനും അതിന്റേതായ പൊടിക്കൈകളുണ്ട്.

ചിത്രത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഒരു വാഹനം പ്രധാന കഥാപാത്രമായി വരുമ്പോള്‍ പല ഘട്ടങ്ങളിലായാണ് അത് ചിത്രീകരിക്കുക. വാഹനം ഓടിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ‘റിഗ്’ എന്ന സാങ്കേതിവ വിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് വാഹനത്തില്‍ ഘടിപ്പിച്ച് ആദ്യം ഒരു ആങ്കിളില്‍ ചിത്രീകരിക്കും, പിന്നീട് അടുത്ത ആങ്കിളില്‍. എന്നാല്‍ അനുശ്രീ നായികയായെത്തിയ ‘ഓട്ടോര്‍ഷ’ എന്ന ചിത്രത്തില്‍ ഒരുപടി മുകളിലേക്ക് കടന്നായിരുന്നു ഈ പരീക്ഷണം.

Read More: Autorsha Movie Review: നായിക ഓടിച്ചു തിയേറ്ററില്‍ എത്തിക്കുന്ന സിനിമ: ഓട്ടോര്‍ഷാ

ഓട്ടോറിക്ഷ ഓടിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ച റിഗ് 360 ഡിഗ്രി ആംഗിളില്‍ ഷിഫ്റ്റ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നുവെന്നും ഇത് തന്റെ അഭിനയത്തെ കൂടുതല്‍ എളുപ്പമാക്കിയെന്നുമാണ് അനുശ്രീ പറയുന്നത്.

‘ 360 ആംഗിളില്‍ ഷിഫ്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു റിഗ് ഓട്ടോയില്‍ പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അത് ഓട്ടോയ്ക്ക് ചുറ്റും എപ്പോഴും മൂവ് ചെയ്തു കൊണ്ടിരിക്കും. സാധാരണ വണ്ടികളില്‍ റിഗ് ഘടിപ്പിച്ച് ഷൂട്ട് ചെയ്യുമ്പോള്‍ ആദ്യം ഒരു ഭാഗത്ത് റിഗ് വച്ച്, ആ ആംഗിളില്‍ ഉള്ളത് മുഴുവന്‍ ഷൂട്ട് ചെയ്യും, എന്നിട്ട് അടുത്ത ആംഗിള്‍ ചെയ്യും. ഇത് അങ്ങനെയല്ല. ഒരു ആക്ടര്‍ എന്നുള്ള നിലയില്‍ നിങ്ങള്‍ക്ക് പെര്‍ഫോര്‍മെന്‍സിനെ ധാരാളം സഹായിക്കുന്ന ഒന്നാണ് ഈ 360 റിഗ്. മലയാളത്തില്‍ ഇതാദ്യമായാണ് എന്ന് തോന്നുന്നു ഇത്തരത്തില്‍ ഒരു റിഗ്”

ചന്ദ്രകാന്ത് മാധവനാണ് ഈ 360 ഡിഗ്രി ആംഗിളില്‍ ഷിഫ്റ്റ് ചെയ്യാന്‍ സാധിക്കുന്ന റിഗ് ഒരുക്കിയത്. സിനിമാ സെറ്റുകളില്‍ ഇത്തരത്തില്‍ പല പൊടിക്കൈകളും ചെയ്യാന്‍ സഹായിക്കുന്നത് ചന്ദ്രകാന്താണ്.

Read More: നായിക സിനിമയെ ‘ഡ്രൈവ്’ ചെയ്യുമ്പോള്‍: ‘ഓട്ടര്‍ഷ’ നായിക അനുശ്രീ സംസാരിക്കുന്നു

അനുശ്രീ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് വാസുദേവാണ്. ചിത്രത്തിന്റെ ക്യാമറയുടെ സുജിത് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അനുശ്രീക്കൊപ്പം രാഹുല്‍ മാധവ്, ടിനി ടോം, അപര്‍ണ ജനാര്‍ദ്ദനന്‍, ശിവദാസ് കണ്ണൂര്‍, വിനോദ് പുതുരുത്തി, സുഭീഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ