അടക്കം പറഞ്ഞ് ടൊവിനോയും ഇസമോളും; കുഞ്ഞിനെ ഉണർത്തിയതിന് വഴക്ക് പറഞ്ഞ് വീട്ടുകാർ

“പൊട്ടിച്ചിരിച്ചു വാവയെ എഴുന്നേൽപ്പിച്ചതിന് ചീത്തയും കേട്ടു,” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ വീഡിയോ പങ്കുവച്ചത്

Tovino Thomas, Tovino Thomas daughter, Tovino Thomas isa

Daughter’s Day 2020:  ഡോട്ടേഴ്സ് ഡേയിൽ നിരവധി താരങ്ങളാണ് മകൾക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. എല്ലാ വർഷവും സെപ്തംബർ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഡോട്ടേഴ്സ് ഡേ അഥവാ മകൾ ദിനമായി ആഘോഷിക്കുന്നത്. യുവനടൻ ടൊവിനോ തോമസ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. മകൾക്കൊപ്പം സമയം ചെലവിടുന്ന ടൊവിനോയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.

മകൾക്ക് ഒപ്പം പതിഞ്ഞ ശബ്ദത്തിൽ ഒരു കുട്ടിപ്പാട്ട് പാടുകയാണ് ടൊവിനോ. എന്നാൽ പാട്ടിന് അവസാനം അച്ഛനും മകളും പൊട്ടിച്ചിരിക്കുന്നു. “പൊട്ടിച്ചിരിച്ചു വാവയെ എഴുന്നേൽപ്പിച്ചതിന് ചീത്തയും കേട്ടു,” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ വീഡിയോ പങ്കുവച്ചത്.

ഈ വർഷം ജൂണിലാണ് ടൊവിനോയ്ക്കും ലിഡിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകന് തഹാൻ എന്നാണ് ടൊവിനോ പേരു നൽകിയിരിക്കുന്നത്. അടുത്തിടെയായിരുന്നു തഹാന്റെ മാമോദിസ. അതിന്റെ വിശേഷങ്ങളും ചിത്രങ്ങളും ടൊവിനോ പങ്കുവച്ചിരുന്നു.

Read more: കേക്ക് മുറിക്ക് മോനേ എന്ന് ടൊവിനോ; വാശിപിടിച്ച് കുഞ്ഞ് തഹാൻ

ഡോട്ടേഴ്സ് ഡേയിൽ നദിയ മൊയ്തു, മീന, സ്നേഹ, ഷറഫുദ്ദീൻ തുടങ്ങിയവരും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. തന്റെ പെൺമക്കൾക്കൊപ്പമുള്ള ചിത്രമാണ് നാദിയ മൊയ്തു പോസ്റ്റ് ചെയ്തത്. ആത്മവിശ്വാസമുള്ള, സ്വയം പര്യാപ്തരായ, പക്വമതികളായ രണ്ടു മക്കളുടെ മാതാവായതിൽ അഭിമാനിക്കുന്നു എന്നും ചിത്രത്തിനൊപ്പം നാദിയ കുറിക്കുന്നു.

 

View this post on Instagram

 

Loved being a daughter and blessed to have one Happy daughters day #mysunshine #mylove #myworld

A post shared by Meena Sagar (@meenasagar16) on

 

View this post on Instagram

 

Proud to be a mother of 2 confident, mature and self-sufficient girls #NationalDaughtersDay

A post shared by Nadiya Moidu (@simply.nadiya) on

 

View this post on Instagram

 

#aadhu #daughtersday

A post shared by sharafu (@sharaf_u_dheen) on

കാരണം പെൺമക്കളുണ്ടായിരിക്കുക എന്നത് ആഘോഷിക്കപ്പെടേണ്ടതായ കാര്യമാണെന്ന സന്ദേശമാണ് ഡോട്ടേഴ്സ് ഡേ മുന്നോട്ട് വയ്ക്കുന്നത്.

Read More: Daughter’s Day 2020: History and importance of the day

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aughters day 2020 film stars photos videos

Next Story
അഡാറ് ലൗവിലെ ടീച്ചറും അങ്കമാലി ഡയറീസിലെ വർക്കിയും വിവാഹിതരാവുന്നുroshna ann roy, kichu tellus, roshna ann roy kichu tellus, roshna ann roy kichu tellus wedding, roshna ann roy wedding, kichu tellus wedding, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com