തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവർക്ക് ആശ്വാസമായി ഒരുകൂട്ടം സിനിമാപ്രേമികളും. പൊങ്കാലയിടുന്നവർക്ക് വിശറി വിതരണം ചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ‘വൺ’എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥമാണ് മമ്മൂട്ടി ഫാൻസ് ആറ്റുകാലിൽ എത്തിയത്.
‘ചിറകൊടിഞ്ഞ കിനാവുകൾ’ക്കുശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൺ’. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി.ആര് ആണ് ചിത്രം നിർമിക്കുന്നത്.
ജോജു ജോർജ്,സംവിധായകൻ രഞ്ജിത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Read more: വിദേശത്ത് നിന്നെത്തിയ ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചത് മമ്മൂട്ടിയെ കാണാൻ