പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ആഘോഷപ്പൊലിമയിലാണ് തിരുവനന്തപുരം നഗരം ഇന്ന്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന മഹോത്സവമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടുന്നതിനായി എത്തിയിരിക്കുന്നത്.
സിനിമ- സീരിയൽ താരങ്ങളും പൊങ്കാലയിടാനായി നഗരത്തിലെത്തിയിട്ടുണ്ട്. നടിമാരായ ചിപ്പി, ആനി, കെ എസ് ചിത്ര, സ്വാസിക, നമിത പ്രമോദ്, ജലജ, സീരിയൽ താരങ്ങളായ ഉമ നായർ, അമൃത നായർ എന്നിവരും ഇത്തവണ പൊങ്കാലയിടുന്നുണ്ട്. ചിത്രങ്ങളും വീഡിയോകളും കാണാം.


രാവിലെ പത്തരയ്ക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. രണ്ടരയ്ക്കാണ് നിവേദ്യം. കനത്ത ചൂടും ഭക്തജനത്തിരക്കും പരിഗണിച്ച് കനത്ത സുരക്ഷയാണ് അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലും സജ്ജീകരണങ്ങളുണ്ട്.