കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പതിവു മുടക്കാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് ചിപ്പി. ഇരുപത് വർഷത്തോളമായി പതിവായി ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല ഇടുന്ന ചിപ്പി തുടർച്ചയായ രണ്ടാം വർഷമാണ് ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്ന നിർദ്ദേശം പാലിച്ച് വീട്ടുമുറ്റത്ത് പൊങ്കാലയിടുന്നത്. നടി ആനി കുറവങ്കോണത്തെ വീട്ടിൽ മക്കൾക്കൊപ്പമാണ് വീട്ടുമുറ്റത്ത് പൊങ്കാല അർപ്പിച്ചത്. നടി ലക്ഷ്മി പ്രിയയും വീട്ടുമുറ്റത്ത് പൊങ്കാലയിടുന്നതിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് മാത്രമാണ് ക്ഷേത്രദര്‍ശനത്തിന് അനുമതി നൽകിയത്.