സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് അറ്റ്‌ലി. രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങി അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സിനിമാസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഷാറൂഖ് ഖാന്‍ നായകാനായെത്തുന്ന ‘ ജവാന്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ അറ്റ്‌ലി.
തന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള ചിത്രം അറ്റ്‌ലി പങ്കുവച്ചിരിക്കുകയാണ്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്ക്കും ഷാറൂഖ് ഖാനുമൊപ്പം നില്‍ക്കുന്ന അറ്റ്‌ലിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
‘ ഇതില്‍ കൂടുതല്‍ എന്താണ് എനിക്കു ഇന്നത്തെ ദിവസം വേണ്ടത്. ഏറ്റവും പ്രിയപ്പെട്ടവാണ് ഇരുവശത്തുമായി നില്‍ക്കുന്നത്’ എന്ന അടിക്കുറിപ്പാണ് അറ്റ്‌ലി ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
‘ദളപതി, തലൈവന്‍, ബാദുഷ’ എന്ന ആവേശമേറിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.