scorecardresearch
Latest News

റൊമാന്‍സല്ല; ഭയം ജനിപ്പിച്ച് ‘അതിരന്‍’ ടീസര്‍

ഒരു ഹൊറര്‍ സിനിമയുടെ മൂഡിലാണ് ചിത്രത്തിന്റെ ടീസര്‍

ഫഹദ് ഫാസില്‍, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അതിരന്‍ സിനിമയുടെ ടീസര്‍ പുറത്തിറക്കി. പോസ്റ്ററുകളില്‍ നിന്നും ആദ്യ ഗാനത്തില്‍ നിന്നും  ഏറെ വ്യത്യസ്തമായ പ്രമേയമാണ് സിനിമയുടേതെന്ന് സൂചിപ്പിക്കുന്നതാണ് ആദ്യ ടീസര്‍. ഒരു ഹൊറര്‍ സിനിമയുടെ മൂഡിലാണ് ചിത്രത്തിന്റെ ടീസര്‍. മിനിറ്റുകള്‍ക്കകം ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

വിവേക് കഥയും സംവിധാനവും നിർ‌വഹിച്ചിരിക്കുന്ന ചിത്രത്തിന് പി.എഫ്. മാത്യൂസാണ് തിരക്കഥ എഴുതുന്നത്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ് നിർമ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അതിരൻ. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ‌ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Athiran first teaser fahadh fazil sai pallavi

Best of Express