scorecardresearch

സാം കുട്ടിയായി ബേസിൽ; 'അതിരടി' ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

'മിന്നൽ മുരളി'യുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി

'മിന്നൽ മുരളി'യുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി

author-image
Entertainment Desk
New Update
Basil Joseph

ചിത്രം: ഇൻസ്റ്റഗ്രാം

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന സാം കുട്ടി എന്ന കഥാപാത്രത്തിൻ്റെ പോസ്റ്റർ ആണ് അണിയറക്കാർ പുറത്തിറക്കിയത്.

Advertisment

അടുത്ത വർഷം ഓണം റിലീസായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്.  നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: "ഒരുത്തൻ കാട്ടു തീ എങ്കിൽ, മറ്റവൻ കൊടുങ്കാറ്റ്;" ടൊവിനോ, ബേസിൽ, വിനീത് കോമ്പോയിൽ 'അതിരടി'; ടീസർ എത്തി

സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ക്യാരക്ടർ പോസ്റ്ററിൽ ബേസിൽ ജോസഫ് എത്തുന്നത്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അതിരടി. 

Also Read: സിനിമയിൽ 23 വർഷം, തൊണ്ണൂറാമത് ചിത്രവുമായി ഭാവന; 'അനോമി' എത്തുന്നു

ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ എന്നിവർ നിർവഹിക്കുന്നു.

Read More: ബോക്സ് ഓഫീസിൽ 'സർവ്വം മംഗളം'; ക്രിസ്മസ് തൂക്കി നിവിൻ പോളി

Tovino Thomas Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: