scorecardresearch

Athi Bheekara Kaamukan OTT: അതിഭീകര കാമുകൻ ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?

Athi Bheekara Kaamukan OTT Release: ലുക്മാൻ അവറാൻ നായകനാകുന്ന ചിത്രത്തിൽ ദൃശ്യ രഘുനാഥാണ് നായികയായി എത്തുന്നത്

Athi Bheekara Kaamukan OTT Release: ലുക്മാൻ അവറാൻ നായകനാകുന്ന ചിത്രത്തിൽ ദൃശ്യ രഘുനാഥാണ് നായികയായി എത്തുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Athi Bheekara Kaamukan OTT

Athi Bheekara Kaamukan OTT

Athi Bheekara Kaamukan OTT Release: ലുക്മാൻ അവറാനെ നായകനാക്കി സി.സി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'അതിഭീകര കാമുകൻ'. നവംബർ 14നു തിയേറ്ററുകളിലെത്തിയ ചിത്രം ഒരുക്കിൽക്കൂടി പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.

Advertisment

റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ ഒരുക്കിയ അതിഭീകര കാമുകൻ പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എൻറർടെയ്ൻമെൻറ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രണയം പ്രമേയമാക്കി കഥ പറയുന്ന ചിത്രം പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. 

Also Read: സാം കുട്ടിയായി ബേസിൽ; 'അതിരടി' ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ദൃശ്യ രഘുനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്.

Also Read: സിനിമയിൽ 23 വർഷം, തൊണ്ണൂറാമത് ചിത്രവുമായി ഭാവന; 'അനോമി' എത്തുന്നു

Athi Bheekara Kaamukan OTT: അതിഭീകര കാമുകൻ ഒടിടി

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് അതിഭീകര കാമുകൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ആമസോൺ വരിക്കാർക്ക് ചിത്രം കാണാം.

Read More: ബോക്സ് ഓഫീസിൽ 'സർവ്വം മംഗളം'; ക്രിസ്മസ് തൂക്കി നിവിൻ പോളി

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: