നയന്‍താരയേയും അഥര്‍വയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഇമൈക്ക നൊടികള്‍ ചിത്രീകരണം പൂര്‍ത്തിയായി. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അനുരാഗിന്റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്.

ചിത്രീകരണം കഴിഞ്ഞ വിവരം അഥര്‍വയാണ് തന്റെ ട്വിറ്റര്‍ വഴി അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ സംവിധായകന്‍ തന്നെ നേരത്തേ പുറത്തുവിട്ടിരുന്നു.

കാമിയോ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ സികെ ജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ജീവ, ആദി ദ്വയമാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ