/indian-express-malayalam/media/media_files/uploads/2017/12/imaikka-nodigal.jpg)
നയന്‍താരയേയും അഥര്‍വയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഇമൈക്ക നൊടികള്‍ ചിത്രീകരണം പൂര്‍ത്തിയായി. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അനുരാഗിന്റെ കോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്.
ചിത്രീകരണം കഴിഞ്ഞ വിവരം അഥര്‍വയാണ് തന്റെ ട്വിറ്റര്‍ വഴി അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ സംവിധായകന്‍ തന്നെ നേരത്തേ പുറത്തുവിട്ടിരുന്നു.
With that it’s a wrap for Team #ImaikkaaNodigal . Been one crazy ride & Good fun working with this cool bunch !
Time to say Tata bye bye here and report to Duty as a Cop from tomorrow for @samanton21pic.twitter.com/5C8EFPoCiX
— Atharvaa (@Atharvaamurali) December 17, 2017
കാമിയോ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ സികെ ജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ജീവ, ആദി ദ്വയമാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.