scorecardresearch

സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു

ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു

Assistant director, Death, Santhosh Ram

‘ശ്വാസമേ’ എന്ന ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു. 49 വയസ്സായിരുന്നു. മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. പാലക്കാടാണ് ചിത്രീകരണം നടന്നിരുന്നത്.കലാഭവൻ മണിയോടൊപ്പം അനവധി ആൽബങ്ങൾ സന്തോഷ് ഒരുക്കിയിട്ടുണ്ട്.സന്തോഷ് സഹസംവിധായനായി എത്തുന്ന ആദ്യ ചിത്രമാണ് ‘ശ്വാസമേ’. സഹോദരൻ മണി പ്രസാദാണ് ചിത്രത്തിന്റെ സംവിധായകൻ. നെൻമാറ വലങ്കി സ്വദേശിയാണ് സന്തോഷ് റാം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Assistant director santhosh ram passes away