മലയാള സിനിമയിലെ സഹസംവിധായകന് കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ അന്തരിച്ചു. കരുൺ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കോട്ടയം പ്ലാശനാൽ സ്വദേശിയാണ് കരുൺ. കോസ്റ്റും ഡിസൈനർ അരുൺ മനോഹറിന്റെ സഹോദരനാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.
രമേഷ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവർണതത്ത’, ‘ഗാനഗന്ധർവൻ’ എന്നീ ചിത്രങ്ങളിലും ഗിന്നസ് പക്രു നിർമിച്ച ‘ഫാൻസിഡ്രസ്സ്’, ‘നിത്യഹരിതനായകൻ’ എന്നീ ചിത്രങ്ങളിലും വർക്ക് ചെയ്തിട്ടുണ്ട്. അഭിനയമോഹമുണ്ടായിരുന്ന കരുൺ ‘ഫാൻസിഡ്രസ്സ്’, ‘ഗാനഗന്ധർവ്വൻ’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. കരുണിന്റെ നിര്യാണത്തില്‍ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി.
Read more: പടച്ചോൻ ഒട്ടും വെളിച്ചം കാണിക്കാത്ത ആറു മാസം ജീവിതത്തിലുണ്ടായിരുന്നു: ഷെയ്ൻ നിഗം