/indian-express-malayalam/media/media_files/2026/01/22/assi-bollywood-movie-poster-2026-01-22-11-11-03.jpg)
ASSI Movie Poster: ഇന്ത്യയിൽ ഒരു സിനിമയ്ക്കായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാവ് ആരാണ്? പുഷ്പയിലെ അഭിനയത്തിന് 300 കോടിയാണ് അല്ലു അർജുന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിൽ പ്രതിഫല കണക്കിൽ മുൻപിൽ നിൽക്കുന്ന നടൻ ഷാരൂഖ് ഖാൻ ആണ്. 200 കോടിക്ക് മുകളിലാണ് കിങ് ഖാൻ പ്രതിഫലമായി വാങ്ങുന്നതെന്നാണ് അഭ്യൂഹങ്ങൾ. നടന്റെ താരമൂല്യം ഉപയോഗപ്പെടുത്തി തീയറ്ററിലേക്ക് ആളെക്കയറ്റാൻ ശ്രമിക്കുന്ന സിനിമാ സംസ്കാരമാണ് നമ്മുടേത്. എന്നാൽ അതിൽ നിന്ന് മാറി വേറിട്ടൊരു വഴി തിരഞ്ഞെടുക്കുകയാണ് 'അസി' എന്ന ബോളിവുഡ് സിനിമ.
അസി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ട് പോസ്റ്ററുകൾ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വ്യത്യസ്തമായ പോസ്റ്റർ എന്നത് കൊണ്ട് തന്നെ ഇത് ആരാധകരുടെ ശ്രദ്ധ പിടിച്ചു. 'വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ സിനിമയിൽ ഏറ്റലും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രൂ മെമ്പർ ഇതിന്റെ കഥാകൃത്താണ്,' ഇങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
Also Read: കല്യാണരാമനിലെ പ്യാരിയിൽ നിന്നും കിട്ടിയ പേര്; ചത്താ പച്ചയുടെ അർത്ഥമെന്തെന്നറിയാമോ?
അസി, അർജന്റ് വാച്ച് എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ഫെബ്രുവരി 20ന് ആണ് സിനിമയുടെ റിലീസ്. ഇതുവരെ സിനിമയിലെ അഭിനേതാവ്, സംവിധായകൻ, പ്രൊഡക്ഷൻ ഹൗസ് എന്നിവ സംബന്ധിച്ച ഒരു കാര്യവും ഇവർ പുറത്തുവിട്ടിട്ടില്ല. ഇത് തന്നെയാണ് ആരാധകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നതും.
ചുവപ്പ് ബാക്ക്ഗ്രൗണ്ടിൽ വെള്ള നിറത്തിലാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പ്രൊമോഷണൽ എലമെന്റ്സ് ഒന്നും ഇല്ലാതെ പതിവ് ബോളിവുഡ് സ്റ്റൈലിൽ നിന്ന് മാറിയാണ് ഈ പോസ്റ്റർ. അഭിനേതാക്കളേക്കാൾ ഉയർന്ന പ്രതിഫലം രചയിതാവിന് നൽകുന്നു എന്നത് എടുത്ത് കാണിച്ചുള്ള പ്രൊമോഷൻ, തങ്ങൾ കഥയ്ക്കാണ് കൂടതൽ പ്രാധാന്യം നൽകുന്നത് എന്ന പ്രതീതി ഇതിന്റെ അണിയറപ്രവർത്തകർ സൃഷ്ടിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2026/01/22/assi-bollywood-movie-poster-viral-2026-01-22-11-20-44.png)
EIGHTY. PER DAY. EVERY DAY ASSI എന്ന് എഴുതിയ ഒരു പോസ്റ്ററും ഇവർ പുറത്തിറക്കി. ഇതിലും വലിയ നിഗൂഡതയും സർപ്രൈസുമെല്ലാമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമയുടെ അടുത്ത അപ്ഡേഷന് വേണ്ടിയാണ് ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ്.
Also Read: കുട്ടേട്ടാ, ഒരു ഫോട്ടോ തരുമോ? എന്ന് ബേസിൽ; കളർ മതിയോ എന്ന് ടൊവിനോ; കമന്റ് ബോക്സിൽ കൗണ്ടറടിയുമായി താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us