അസിൻ തോട്ടുങ്കലും ഭർത്താവ് രാഹുൽ ശർമ്മയും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. വിവാഹ വാർഷികദിനത്തിൽ ആരാധകർക്ക് മകളുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അസിൻ. വിവാഹ മോതിരം മകളുടെ കാലിൽ അണിയിച്ചാണ് രണ്ടാം വിവാഹ വാർഷികത്തിന്റെ സന്തോഷം അസിൻ പ്രകടിപ്പിച്ചത്. ”ഇപ്പോൾ ഞങ്ങൾ മൂന്നുപേരാണ്. മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. കൂടുതലൊന്നും ചോദിക്കരുത്” എന്നു പറഞ്ഞാണ് അസിൻ മകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുളളത്.

അസിൻ പങ്കുവച്ച ചിത്രത്തിന് നിരവധി പേരാണ് കമന്റ് ഇട്ടത്. താരത്തിന് വിവാഹ ആശംസകൾ നേർന്നതിനൊപ്പം മകളുടെ ചിത്രം പങ്കുവയ്ക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ”ഈ സ്പെഷൽ ദിവസം ഇതുപോലൊരു ചിത്രം പങ്കുവച്ചതിന് നന്ദി. അവളൊരു രാജകുമാരിയാണ്… മൂന്നുപേരും എപ്പോഴും പുഞ്ചിരിക്കട്ടെ” ഇതായിരുന്നു ഒരു ആരാധകന്റെ കമന്റ്.

2016 ലായിരുന്നു അസിന്റെ വിവാഹം. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Read More: അസിന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രം ആദ്യമായി പങ്കുവച്ച് അക്ഷയ് കുമാർ

കഴിഞ്ഞ ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. അമ്മയായ വിവരം അസിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. എന്നാൽ മകളുടെ ഫോട്ടോ ഷെയർ ചെയ്തിരുന്നില്ല. അസിന്റെ അടുത്ത സുഹൃത്തും ബോളിവുഡിന്റെ ആക്ഷൻ കിങ്ങുമായ അക്ഷയ് കുമാറാണ് അസിന്റെ കുഞ്ഞിന്റെ ആദ്യ ചിത്രം ആരാധകർക്കായി പുറത്തുവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ