scorecardresearch

മുടിയഴകുമായി കുഞ്ഞ് അറിൻ; മകളുടെ ചിത്രവുമായി അസിൻ

സോഷ്യൽ മീഡിയിൽ പൊതുവേ ആക്ടീവ് അല്ലെങ്കിലും, മകൾ അറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി അസിൻ പ്രത്യക്ഷപ്പെടാറുണ്ട്. അറിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

സോഷ്യൽ മീഡിയിൽ പൊതുവേ ആക്ടീവ് അല്ലെങ്കിലും, മകൾ അറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി അസിൻ പ്രത്യക്ഷപ്പെടാറുണ്ട്. അറിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

author-image
Entertainment Desk
New Update
Asin Arin latest photo

അസിനും അറിനും

സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത്, കുടുംബത്തിനൊപ്പം സന്തോഷം കണ്ടെത്തുകയാണ് തെന്നിന്ത്യയുടെ പ്രിയ നടി അസിൻ. സോഷ്യൽ മീഡിയിൽ പൊതുവേ ആക്ടീവ് അല്ലെങ്കിലും, മകൾ അറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisment

Also Read: ഇടതും വലതും മമ്മൂക്കയും ലാലേട്ടനും; ആരുണ്ട് തങ്കിയോട് ഏറ്റുമുട്ടാൻ?

ഇപ്പോഴിതാ, അറിന്റെ ഏറ്റവും പുതിയ ചിത്രമാണ് അസിൻ പങ്കിട്ടത്. നീളൻ മുടിക്കാരിയായ കുഞ്ഞു അറിനെയാണ് ചിത്രത്തിൽ കാണാനാവുക.

Asin Arin latest photo 1

Also Read: മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തുടക്കം; ഇന്ന് തെന്നിന്ത്യയുടെ സൂപ്പർതാരം, ആളെ മനസ്സിലായോ?

Advertisment

2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Also Read: നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണത്: ലാൽ ജോസ്

സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

Also Read: 3BHK OTT: കഥ പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുത്ത ആ ചിത്രം ഒടിടിയിലേക്ക്

തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 7 പുതിയ ചിത്രങ്ങൾ

Asin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: