ഓണം ദിവസമായ ഇന്നലെയാണ് നടി അസിന് മകള്‍ ആരിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആരിന്റെ ആദ്യത്തെ ഓണം എന്ന കുറിപ്പോടെ 2018ലെ ഒരു ചിത്രമാണ് അസിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കുഞ്ഞു ആരിന്റെ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു. മിക്കവാറും പേര് ഫോട്ടോയ്ക്ക് താഴെ ഒരു ഒരു ചോദ്യവും ചോദിച്ചു. ‘ഇതെന്താ നസ്രിയയുടെ കുട്ടിക്കാലചിത്രമോ?’ എന്ന്. നസ്രിയയുടെ കുട്ടിക്കാലത്തെ കുസൃതിക്കണ്ണുകളും ചിരിയുമെല്ലാം അതേ പടി കാണാം ആരിന്റെ മുഖത്തും.
ഭര്‍ത്താവ് രാഹുല്‍ ശര്മയൊത്തുള്ള മറ്റൊരു ചിത്രവും അസിന് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മൈക്രോമാക്സ് എന്ന ഫോണ്‍ കമ്പനിയുടെ ഉടമസ്ഥനായ രാഹുലുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നിൽക്കുകയാണ് അസിന്. രണ്ടു വര്‍ഷം മുന്‍പാണ് മകള്‍ ആരിന് ജനിക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
Read More: അസിന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രം ആദ്യമായി പങ്കുവച്ച് അക്ഷയ് കുമാർ
തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെ നിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ ചേക്കേറി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ‘ശിവകാശി’, ‘പോക്കിരി’, ‘വരലാറു’, ‘ദശാവതാരം’ എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
തമിഴിൽ വൻ ഹിറ്റായ ‘ഗജിനി’ ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തപ്പോൾ നായികയായതും അസിൻ ആയിരുന്നു. അസിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. ആമിർ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. അതിനുശേഷം ‘ലണ്ടൻ ഡ്രീംസ്’ എന്ന ഹിന്ദി ചിത്രത്തിലും അസിൻ അഭിനയിച്ചു.