തെന്നിന്ത്യയിലെ പ്രിയ നടിമാരില്‍ ഒരാളാണ് അസിന്‍ തോട്ടുങ്കല്‍. മലയാള സിനിമയില്‍ തുടക്കം കുറിച്ച അസിന്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും എത്തി.  രണ്ടു വര്‍ഷം മുന്‍പ് ബിസിനസുകാരനായ രാഹുല്‍ ശർമ്മയെ വിവാഹം കഴിച്ചു സിനിമാ വേദിയില്‍ നിന്നും വിട്ടു നിൽക്കുന്ന നടി ഇപ്പോള്‍ ഒരു വയസുള്ള മകളുടെ അമ്മയുമാണ്.   കഴിഞ്ഞ ദിവസം ഒന്നാം ജന്മദിനം ആഘോഷിച്ച മകള്‍ എറിന്റെ ചിത്രം രാഹുല്‍ ശര്‍മ്മ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുകയാണ്.

“ഒരു വര്‍ഷം മുമ്പാണ് തിളക്കമുളള കണ്ണുകളുളള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകള്‍ എറിന്‍”, ശര്‍മ്മ ട്വിറ്ററില്‍ കുറിക്കുന്നു.

വിവാഹ വാര്‍ഷിക ദിനത്തില്‍ ആദ്യമായി കുഞ്ഞിന്റെ കാല്‍ വിരലില്‍ മോതിരമിട്ട ഒരു ചിത്രം മാത്രമായിരുന്നു അസിന്‍ തന്റെ ആരാധകര്‍ക്കായി പങ്കിട്ടിരുന്നത്. അതിന് മുമ്പ് കുഞ്ഞ് ജനിച്ചപ്പോള്‍ അക്ഷയ് കുമാര്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മ്മയുമായി 2016 ജനുവരി 19നാണ് അസിന്‍ വിവാഹിതയായത്.

Read in English Logo Indian Express

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നാണ് അസിന് കുഞ്ഞു പിറന്നത്. ഇതുവരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തിയിരുന്നില്ല അസിന്‍. മകള്‍ പിറന്ന കാര്യവും മനോഹരമായൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അസിന്‍ ലോകത്തെ അറിയിച്ചത്. ശേഷം നടന്‍ അക്ഷയ് കുമാറും അസിന് മകള്‍ പിറന്ന വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. അസിന്റെ മകളെ കൈകളിലെടുത്തു കൊണ്ടുള്ള ചിത്രമാണ് അന്ന് അക്ഷയ് പോസ്റ്റു ചെയ്തത്.

Read More: അസിന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രം ആദ്യമായി പങ്കുവച്ച് അക്ഷയ് കുമാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook