/indian-express-malayalam/media/media_files/uploads/2023/10/asin-daughter-birthday.jpg)
Asin and Rahul Sharma's daughter Arin turned 6
മകൾ ആറിന്‍റെ ആറാം ജന്മദിനം പാരീസിൽ ആഘോഷിച്ചു മലയാളികളുടെ പ്രിയ നടി അസിൻ. ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും ചേര്‍ന്നുള്ള ആറിന്‍റെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. ഈഫൽ ഗോപുരത്തിനു സമീപം മകളെ എടുത്തു നില്‍കുന്ന രാഹുലിന്റെ വീഡിയോയും അസിന്‍റെ ഫാന്‍ പേജില്‍ എത്തിയിട്ടുണ്ട്. കേക്കിന് പകരം വാഫിൾ മുറിച്ചാണ് അറിന്‍ പിറന്നാള്‍ ആഘോഷിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/10/image-11.png)
ലൈംലൈറ്റിൽ നിന്ന് വിട്ടു നിൽക്കുന്ന അസിൻ, ഇൻസ്റ്റാഗ്രാമിൽ തന്‍റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള നിരവധി പോസ്റ്റുകൾ പങ്കിടാറുണ്ട്. പ്രത്യേകിച്ചും മകളുടെ ചിത്രങ്ങള്‍.
മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ വിവാഹം കഴിക്കുന്നത്, 2016 ജനുവരിയിലാണ്. 2017ൽ മകള്‍ ജനിച്ചു. ഈ വർഷം ആദ്യം, ജൂണിൽ, അസിനും രാഹുലും വേർപിരിഞ്ഞതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണു എന്നും തങ്ങള്‍ ഇപ്പോഴും ഒന്നിച്ചു തന്നെയാണ് എന്നും അസിന്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us